വർണക്കുടമാറ്റത്തിെൻറ അഴകൊരുക്കി പന്മന പൂരം ഇന്ന്

ചവറ: വർണക്കുടമാറ്റത്തി​െൻറ അഴകൊരുക്കി പന്മനപൂരം വെള്ളിയാഴ്ച പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുമെന്ന് പൂരാഘോഷ കമ്മിറ്റി ചെയർമാൻ കോലത്ത് ഗോപകുമാർ, ജനറൽ കൺവീനർ എം.ജെ. ജയകുമാർ, ആർ. ജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20ഓളം ഗജവീരന്മാർക്കൊപ്പം തൃശൂർ പൂരത്തിലെ ഇരുന്നൂറോളം കലാകാരന്മാർ അവതരിപ്പിക്കുന്ന കുടമാറ്റവും വാദ്യമേളവും പൂരത്തിന് മിഴിവേകും. പരിപൂർണ ഇൻഷുറൻസ് സുരക്ഷയോടെയാണ് ആഘോഷം നടത്തുന്നത്. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് പുറമെ ഉച്ചക്ക് രണ്ടിന് കെട്ടുകാഴ്ച. വൈകീട്ട് നാലിന് ആറാട്ട് എഴുന്നള്ളത്ത്. തുടർന്ന് നടക്കുന്ന പൂരാഘോഷ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.