പാരിപ്പള്ളി: മെഡിക്കൽ കോളജിലേക്കാവശ്യമായ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ ഇടപെടൽ അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് കല്ലുവാതുക്കൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിയമനങ്ങളിൽ വഴിവിട്ട പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്വന്തം താൽപര്യക്കാരെ തിരുകിക്കയറ്റാനുള്ള ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് എഴിപ്പുറം മുഹമ്മദ് അധ്യക്ഷത വഹിച്ചു. നസീർ, നാസറുദ്ദീൻ, സുധീർ, താഹ എന്നിവർ സംസാരിച്ചു. കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണസമിതി പാരിപ്പള്ളിയെ അവഗണിക്കുന്നെന്ന് പാരിപ്പള്ളി: വികസനകാര്യത്തിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണസമിതി പാരിപ്പള്ളിയെ അവഗണിക്കുകയാണെന്ന് വികസനസമിതി ചെയർമാൻ പാരിപ്പള്ളി വിനോദ് ആരോപിച്ചു. ഇതുമൂലം പാരിപ്പള്ളിയുടെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണ്. ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല. ഇതിെൻറ അറ്റകുറ്റപ്പണി നടത്താൻ അരലക്ഷം രൂപ ചെലവഴിച്ചെങ്കിലും ഒരുദിവസം പോലും പ്രകാശിച്ചില്ല. പാതയോരങ്ങളെല്ലാം മാലിന്യക്കൂമ്പാരങ്ങളായത് ജനങ്ങളെ വലക്കുകയാണ്. പാരിപ്പള്ളി കാളച്ചന്ത പുനഃസ്ഥാപിക്കുക, ബസ് ടെർമിനൽ സ്ഥാപിക്കുക, കുടിവെള്ള പദ്ധതികൾ കാര്യക്ഷമമാക്കുക, പൊതുകളിസ്ഥലം നിർമിക്കുക, ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും വികസനസമിതി ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.