ഇരവിപുരം: സമസ്ത കേരള ജംഇയ്യതുൽ ഉലമ ആദർശ മഹാസമ്മേളന ഭാഗമായി ജില്ല കൺവെൻഷൻ നടത്തി. ചീഫ് ഓർഗനൈസർ എ.കെ. ആലിപറമ്പ് ഉദ്ഘാടനം ചെയ്തു. എ.കെ. അഷ്റഫ് പുത്തൻപുര അധ്യക്ഷത വഹിച്ചു. കൊല്ലൂർവിള ജുമാ മസ്ജിദ് ചീഫ് ഇമാം മൻസൂർ ഹുദവി ആദർശപ്രഭാഷണം നടത്തി. പി.സി. ഉമർ മൗലവി വയനാട് വിഷയാവതരണം നടത്തി. ഓർഗനൈസർ ഒ.എം. ഷരീഫ് ദാരിമി ആമുഖ പ്രഭാഷണം നടത്തി. അബ്ദുൽ ജവാദ് ബാഖവി, തോപ്പിൽ നൗഷാദ്, ഷാജഹാൻ കാശിഫി, ഷറഫുദീൻ ബാഖവി, അബ്ദുൽ വാഹിദ് ദാരിമി, അഞ്ചൽ ബദറുദ്ദീൻ, നിസാമുദ്ദീൻ കരുവ, സിയാദ് വലിയവീട്ടിൽ ഓച്ചിറ, നിസാം കണ്ടത്തിൽ ഓച്ചിറ, ദമീൻ മുട്ടക്കാവ്, ജലാലുദീൻ മുസ്ലിയാർ കുളപ്പാടം, അബ്ദുസമദ് കരുനാഗപ്പള്ളി, അൻസാരി, വൈ. നിസാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.