പുനലൂർ: ഉത്സവത്തിനിടെ സംഘർഷവും കത്തിക്കുത്തും നടത്തിയ അഞ്ചംഗസംഘത്തെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാച്ചേരി സ്വദേശികളായ വിനീത്, പ്രണവ്, അരവിന്ദ്, പ്രിൻസ്, അഭിജിത് എന്നിവരാണ് പിടിയിലായത്. പ്ലാച്ചേരി ഇടവയൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിൽ ഗാനമേള നടക്കുമ്പോൾ സ്റ്റേജിന് മുന്നിൽ സംഘം പാട്ടുപാടി നൃത്തംവെച്ചു. ഇതിനെ ചോദ്യംചെയ്ത താമരപള്ളി സ്വദേശി രാധാകൃഷ്ണനെ സംഘം കുത്തി. ഗുരുതര പരിക്കേറ്റ രാധാകൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഉൾപ്പെട്ട ഒരു യുവാവ് ഒളിവിലാെണന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.