സുഗത െൻറ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കണം-- ^ചെന്നിത്തല

സുഗത ​െൻറ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കണം-- -ചെന്നിത്തല പുനലൂർ: പ്രവാസിയായ സുഗതൻ ജീവനൊടുക്കിയതിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സുഗത‍​െൻറ പുനലൂർ ഐക്കരക്കോണത്തുള്ള വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം പത്രക്കാരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുഗത‍​െൻറ ആത്മഹത്യ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇനിയും ഇക്കാര്യം ഉന്നയിക്കും. സംരംഭം തുടങ്ങാനായി വലിയ തുക സുഗതൻ പലർക്കായി കപ്പം നൽകിയാതായും പലരും മാനസികമായി പീഡിപ്പിച്ചതായും കുടുംബാംഗങ്ങൾ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. സുഗതൻ തുടങ്ങിവെച്ച സംരംഭം പുനരാരംഭിക്കാനും മതിയായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയാകണം. നാടിനെ നടുക്കിയ സംഭവത്തിൽ സ്ഥലം എം.എൽ.എയായ വനംമന്ത്രി മൗനം പാലിക്കുന്നതിൽ ദുരൂഹതയുെണ്ടന്നും ചെന്നിത്തല ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, പുനലൂർ മധു, ചാമക്കാല ജ്യോതികുമാർ, കരിക്കത്തിൽ പ്രസേനൻ, എം. നാസർഖാൻ, ബാബു മാത്യു, കെ. ശശിധരൻ, നെൽസൺ സെബാസ്റ്റ്യൻ, സഞ്ചുബുഹാരി, വിശ്വകർമ സഭ നേതാക്കളായ ടി.കെ. സോമശേഖരൻ, സി.വി. വിജയകുമാർ, ലിജു ആലുവിള, ജയശ്രീ ബാബു തുടങ്ങിയവരും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.