കൊട്ടാരക്കര: വേനൽ കടുത്തതോടെ കരീപ്ര തളവൂർകോണം പാട്ടുപുരയ്‌ക്കൽ നെല്ലുൽപാദക സമിതിയുടെ 75 ഏക്കർ നിലത്തെ രണ്ടാംവിള നെൽകൃഷി വെള്ളം കിട്ടാത്തതുമൂലം കരിഞ്ഞുണങ്ങി. കെ.ഐ.പി കനാൽ തുറന്നുവിടാത്തതാണ് വെള്ളം കിട്ടാത്തതിന് കാരണമെന്ന് കർഷകർ പറയുന്നു. ലോണെടുത്തും കടം വാങ്ങിയും പണയംെവച്ചും കൃഷിയിറക്കിയ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. അടിയന്തരമായി കൃഷിവകുപ്പും സർക്കാറും ഇടപെട്ട് തങ്ങളെ ആത്മഹത്യയുടെ വക്കിൽനിന്ന് രക്ഷിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഐഷ പോറ്റി എം.എൽ.എ മുഖേന ഏലാ സമിതി സർക്കാറിനും കെ.ഐ.പിക്കും നിവേദനം നൽകി. കനാൽ തുറന്നുവിട്ട് കൃഷിയെ രക്ഷിക്കാൻ കെ.ഐ.പി തയാറാകണമെന്നും ഇല്ലെങ്കിൽ ഏലാ സമിതി കർഷകരെ സംഘടിപ്പിച്ച് കെ.ഐ.പി ഒാഫിസിനു മുന്നിൽ നിരാഹാരമുൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിക്കുമെന്നും ഏലാ സമിതി സെക്രട്ടറി കരീപ്ര കെ. ചന്ദ്രശേഖരൻപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.