അറിവ് വർധിക്കുമ്പോൾ സാംസ്കാരികമൂല്യം ഇല്ലാതാകുന്നു --എം.പി ചവറ: വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് അറിവുള്ളവരുടെ എണ്ണം കൂടുകയും സാംസ്കാരികമൂല്യം പുതുതലമുറക്ക് നഷ്ടമാകുെന്നന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. തേവലക്കര കെ.വി.എം സ്കൂളിെൻറ ഏഴാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികളോട് പോലും മടിയില്ലാതെ ക്രൂരത ചെയ്യാൻ മാത്രം വർത്തമാനസമൂഹം തരംതാഴ്ന്നത് സമൂഹം മനസ്സിരുത്തി ചർച്ച ചെയ്യേണ്ടതാെണന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ അൻസർ റഷീദ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണി ഉദ്ഘാടനം ചെയ്തു. നടൻ ഫിറോസ് സമ്മാനവിതരണം നിർവഹിച്ചു. ആനിമേഷൻ സാങ്കേതിക വിദ്യയിൽ കുട്ടികളുടെ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.