കൊല്ലം: ആഫ്രിക്കൻ രാജ്യങ്ങളിലടക്കം തോട്ടണ്ടി സീസൺ തുടങ്ങിയിട്ടും സംസ്ഥാന കാഷ്യൂ ബോർഡിെൻറ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. ഇതോടെ കശുവണ്ടി ഫാക്ടറികളുടെ തുറക്കൽ അനന്തമായി നീളാനാണ് സാധ്യത. ആഫ്രിക്കൻ രാജ്യങ്ങളിലെ കർഷകരിൽനിന്ന് തോട്ടണ്ടി നേരിട്ട് സംഭരിക്കുന്നതിനാണ് കാഷ്യൂ ബോർഡ് രൂപവത്കരിച്ചത്. അവിടങ്ങളിൽ സീസൺ തുടങ്ങിയിട്ടും തോട്ടണ്ടി സംഭരണം തുടങ്ങുക എന്ന നിലയിലേക്ക് കാഷ്യൂ ബോർഡിെൻറ പ്രവർത്തനങ്ങൾ എത്തിയിട്ടില്ല. നടപടി പ്രാഥമിക ഘട്ടത്തിലാണെന്നും തോട്ടണ്ടി സംഭരണവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യങ്ങളുമായി ചർച്ചകൾ തുടങ്ങിയിേട്ട ഉള്ളൂ. എന്നും കാഷ്യൂ ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി. മാരപണ്ഡ്യൻ മാധ്യമത്തോട് പറഞ്ഞു. പ്രാഥമിക റൗണ്ട് ചർച്ചകളാണ് നടന്നിട്ടുള്ളത്. അവിടുത്തെ സർക്കാറുകളുമായാണ് ബന്ധപ്പെടുന്നത്. ഏജൻറുമാരെ ഒഴിവാക്കി സംഭരിക്കുന്നതിനാണ് ലക്ഷ്യം. അതിനുള്ള ചർച്ചകൾക്കാണ് തുടക്കംകുറിച്ചത്. ഇതുവരെ ധാരണകളായിട്ടില്ല. കാഷ്യൂ ബോർഡ് പ്രവർത്തനം തുടങ്ങിവരുന്നതേ ഉള്ളൂ എന്നതിനാലാണ് സംഭരണം സംബന്ധിച്ച് ഇതുവരെ ധാരണകൾ ഉണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു. ആഗോളാടിസ്ഥാനത്തിൽ തോട്ടണ്ടിയുടെ ഉൽപാദനം 15 മുതൽ 20ലക്ഷം ടൺ വരെയാണ്. ഇതിൽ 15 ലക്ഷം ടണ്ണോളം ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഉൽപാദിപ്പിക്കുന്നത്. അതിെൻറ ഇരട്ടിയോളമാണ് അന്താരാഷ്ട്ര മാർക്കറ്റിലെ ഡിമാൻഡ്. വിയറ്റ്നാമാണ് ലോകമാർക്കറ്റിൽ ഏറ്റവുമധികം തോട്ടണ്ടി വാങ്ങിക്കൂട്ടുന്നത്. വിയറ്റ്നാമിൽ യന്ത്രവത്കൃത സംസ്കരണം വ്യാപകമായതിനാൽ അവർ കൂടിയ വിലനൽകി തോട്ടണ്ടി സംഭരിക്കാൻ തയാറാവുന്നതാണ് ഇന്ത്യൻ വ്യവസായികൾ നേരിടുന്ന വെല്ലുവിളി. ഇൗ പ്രതിസന്ധി മറികടക്കാനാണ് കാഷ്യൂ ബോർഡ് രൂപവത്കരിച്ചത്. കർഷകരിൽനിന്ന് നേരിട്ട് തോട്ടണ്ടി സംഭരിക്കുേമ്പാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്നാണ് കണക്കുകൂട്ടുന്നത്. ഏറ്റവും ഗുണനിലവാരമുള്ള തോട്ടണ്ടി ഉൽപാദിപ്പിക്കുന്നത് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ ആണ്. അവിടുത്തെ സീസൺ അവസാനിച്ചുകഴിഞ്ഞു. ടാൻസാനിയൻ തോട്ടണ്ടി ഇന്ത്യൻ വ്യവസായികൾക്ക് സംഭരിക്കാനായിട്ടില്ല. ഇപ്പോൾ ൈനജീരിയയിൽ വിളവെടുപ്പ് തുടങ്ങി. െഎവറികോസ്റ്റ്, ഘാന, ടോഗോ, ഗിനിബസാവോ, സാംബിയ, ബെനിൻ തുടങ്ങിയ രാജ്യങ്ങളിൽ വിളവെടുപ്പ് തുടങ്ങാൻ പോവുകയുമാണ്. മേേയാടെ ഇവിടങ്ങളിലെല്ലാം വിളവെടുപ്പ് കഴിയും. അതിനുമുമ്പ് കാഷ്യൂ ബോർഡ് സംഭരണം തുടങ്ങിയാലെ ജില്ലയിലെ ഫാക്ടറികൾ തുറക്കാനാവൂ. ഇപ്പോഴത്തെ നിലയിൽ മേയ്ക്ക് മുമ്പ് സംഭരണം തുടങ്ങാനാകാത്ത നിലയിലാണ് കാഷ്യൂ ബോർഡ്. 2017 ഒക്ടോബറിലാണ് കാഷ്യൂ േബാർഡ് നിലവിൽവന്നത്. ആദ്യപടിയായി ടാന്‍സാനിയ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുമെന്നാണ് അന്ന് പറഞ്ഞത്. ടാൻസാനിയയിലെ സീസൺ കഴിഞ്ഞിട്ടും സംഭരണം തുടങ്ങാനായിട്ടില്ല. ബോർഡിലുള്ള ഒാഹരികളുടെ മൂലധനമായി 24 കോടി സംസ്ഥാന സർക്കാർ നൽകിയിരുന്നു. തോട്ടണ്ടി സംഭരണത്തിന് 200 കോടി വായ്പ അനുവദിക്കാമെന്ന് ബാങ്കുകൾ സന്നദ്ധത അറിയിച്ചിരുന്നു. തോട്ടണ്ടിയുടെ ഇറക്കുമതി തീരുവ അഞ്ചിൽനിന്ന് 2.5 ശതമാനമായി ഇത്തവണത്തെ കേന്ദ്രസർക്കാർ ബജറ്റിൽ കുറവുചെയ്തിട്ടുണ്ട്. 2017 ജൂണിൽ കൊല്ലത്തുനടന്ന കാഷ്യൂ കോൺക്ലേവിലാണ് കാഷ്യൂ ബോർഡും ആഫ്രിക്കൻ കർഷകരിൽനിന്ന് നേരിട്ട് തോട്ടണ്ടി സംഭരണവും എന്ന ആശയം രൂപവത്കരിച്ചത്. ബോർഡ് വരുന്നതോടെ തൊഴിലാളികൾക്ക് വർഷത്തിൽ 300 ദിവസം ജോലി, കശുവണ്ടി കയറ്റുമതി 6000 കോടിയിൽനിന്ന് 9000 കോടിയായി ഉയർത്തൽ എന്നിവ സാധ്യമാകുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.