മണൽ കൊണ്ടുവരുന്നത്​ തടസ്സപ്പെടുത്താൻ അനുവദിക്കരുത്​​^ മുഖ്യമന്ത്രി

മണൽ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താൻ അനുവദിക്കരുത്- മുഖ്യമന്ത്രി തിരുവനന്തപുരം: മണലിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദേശം നൽകി. എന്നാല്‍, അനധികൃത മണലൂറ്റിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ജില്ല കലക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ് നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഖനനം വേണ്ടത്ര നടക്കാത്തതാണ് ക്ഷാമത്തിന് പ്രധാന കാരണം. നിയമാനുസൃതം അനുമതി നല്‍കാവുന്ന ക്വാറികള്‍പോലും ഇപ്പോള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക്കുകളുടെ ഇപ്പോഴത്തെ അവസ്ഥ, കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍, മഴക്കാല പൂര്‍വ ശുചീകരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. സാമൂഹികസുരക്ഷാ വകുപ്പ് നടത്തുന്ന ഭിന്നശേഷിക്കാരുടെ കണക്കെടുപ്പി​െൻറ പുരോഗതിയും ആരാഞ്ഞു. നൂറു ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ തീരദേശ പരിപാലന നിയമപ്രകാരമുള്ള ക്ലിയറന്‍സ് കിട്ടാതെ കെട്ടിക്കിടക്കുകയാണെന്നും ഇക്കാര്യത്തില്‍ കലക്ടര്‍മാര്‍ പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പോള്‍ ആൻറണി നിർദേശിച്ചു. റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പെങ്കടുത്തു. മുഖ്യമന്ത്രിയുടെ പ്രധാന നിര്‍ദേശങ്ങൾ മണലി​െൻറയും പാറയുടെയും ക്ഷാമം കാരണം നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണം ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നൽകണം ദേശീയപാത വികസനം, ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍, മലയോര ഹൈവേ, തീരദേശ ഹൈവേ, കിഫ്ബി മുഖേനയുള്ള പദ്ധതികള്‍ എന്നിവക്കുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് കലക്ടര്‍മാരുടെ മേല്‍നോട്ടം ഉണ്ടാകണം ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍ ഒരുക്കണം ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധവേണം ലൈഫ് മിഷന്‍ പദ്ധതിയിലുൾപ്പെട്ടതും നിർമാണം മുടങ്ങിക്കിടക്കുന്നതുമായ വീടുകളുടെ പ്രവൃത്തി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കണം പട്ടയവിതരണത്തിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമർപ്പിക്കണം ഭൂരഹിതരായ ഭവനരഹിതര്‍ക്കും ഭൂമിയുള്ള ഭവനരഹിതര്‍ക്കും വീട് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം ഭൂമിയുള്ളവര്‍ക്കുള്ള വീട് നിര്‍മാണം 2019-ല്‍ പൂര്‍ത്തിയാക്കണം സാംസ്‌കാരിക സമുച്ചയങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കണം അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് താമസസ്ഥലം ഒരുക്കണം അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തണം ഉത്സവങ്ങളിെല കരിമരുന്ന് പ്രയോഗം അപകടരഹിതമായി നടക്കുന്നതിന് മുന്‍കരുതലെടുക്കണം 'നന്മ മരം' പദ്ധതി വിജയിപ്പിക്കാന്‍ എല്ലാ ജില്ലയിലും മുന്നൊരുക്കങ്ങള്‍ നടത്തണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം അനുവദിച്ചാല്‍ നൂറ് മണിക്കൂറിനുള്ളില്‍ തുക നല്‍കണം ജില്ലതല പരാതിപരിഹാര അദാലത്തുകള്‍ക്ക് തുടര്‍പ്രവര്‍ത്തനം വേണം മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികളുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം വരള്‍ച്ച നേരിടാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും അടിയന്തരനടപടികള്‍ സ്വീകരിക്കണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.