സ്വകാര്യ കോളജിൽ സംഘർഷം; ഏട്ടു വിദ്യാർഥികൾക്ക് പരിക്ക്​

ചാത്തന്നൂർ: താഴം തെക്ക് വിളപ്പുറത്ത് സ്വകാര്യ മാനേജ്മ​െൻറ് കോളജിൽ സംഘർഷം. ഏഴുപേർക്ക് പരിക്ക്. പോളച്ചിറക്ക് സമീപമുള്ള ശങ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറ് ആൻഡ് ടെക്നോളജി കോളജിലെ രണ്ട്, മൂന്ന് വർഷ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. മാടൻനട സ്വദേശികളും രണ്ടാംവർഷ വിദ്യാർഥികളുമായ നിജാം, സൂരജ്, ഒന്നാംവർഷ വിദ്യാർഥി ശരത്, മൂന്നാംവർഷ വിദ്യാർഥികളായ വെളിയം സ്വദേശി അഭിമന്യു, അർജുൻ, വിഷ്ണു, ജോജി, തിരുമുക്ക് സ്വദേശി എസ്.ജെ. വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. നിജാമിന് തലക്കും സൂരജിന് ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നെടുങ്ങോലം റാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവത്തി‍​െൻറ തുടക്കം. ഒന്നാംവർഷ വിദ്യാർഥിയെ റാഗ് ചെയ്തെന്നാരോപ്പിച്ച് തർക്കമുണ്ടാകുകയും കോളജ് കാമ്പസിൽെവച്ച് സൂരജിന് മർദനമേൽക്കുകയും ചെയ്തു. ഇതിനെതിരെ പ്രിൻസിപ്പലിന് പരാതി നൽകി. മൂന്ന് മണിയോടെ വീണ്ടും വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പുറത്തുനിന്ന് കാറിലും മോട്ടോർ സൈക്കിളിലും എത്തി കാമ്പസിൽ കടന്നവർ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്ന് രണ്ടാംവർഷ വിദ്യാർഥികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോളജ് അധികൃതർ അറിയിച്ചതനുസരിച്ച് ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്ക് അക്രമികൾ ഓടി രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.