കരുനാഗപ്പള്ളി: രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന കേന്ദ്രസർക്കാറിെൻറ പുതിയ പാസ്പോര്‍ട്ടിനെതിരെ നിയമപോരാട്ടം നടത്തി തീരുമാനം പിന്‍വലിപ്പിച്ച അഡ്വ. ഷംസുദ്ദീനെ ജന്മനാട് അനുമോദിക്കുന്നു. ഷംസുദ്ദീെൻറ പ്രവര്‍ത്തനങ്ങളെ ഗള്‍ഫിലെയും രാജ്യാന്തരതലത്തിലെയും മാധ്യമങ്ങള്‍ പ്രശംസിച്ചിരുന്നു. മനുഷ്യാവകാശ സാമൂഹിക നീതിഫോറത്തിെൻറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10ന് ടൗണ്‍ക്ലബില്‍ നടക്കുന്ന പരിപാടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് മനുഷ്യാവകാശ സാമൂഹിക നീതിഫോറം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ സംഘടന പ്രസിഡൻറ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിക്കും. പ്രശസ്തിപത്ര സമര്‍പ്പണം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബ് നിര്‍വഹിക്കും. കെ.സി. രാജന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍പിള്ള, കെ.എസ്. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ കൃഷ്ണകുമാര്‍, റിട്ട. എസ്.പി. മൈതീന്‍കുഞ്ഞ്, എം. അന്‍സാറുദ്ദീന്‍, എസ്. സുവര്‍ണകുമാർ തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ കെ.പി. മുഹമ്മദ്, തഴവ സത്യന്‍, മുനമ്പത്ത് ഷിഹാബ്, വി. രമണന്‍, എ. മുഹമ്മദ്കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.