കഥാപ്രസംഗമത്സരം

കരുനാഗപ്പള്ളി: അധ്യാപക കലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കാഥിക തൊടിയൂര്‍ വസന്തകുമാരിയുടെ കഥാപ്രസംഗ സപര്യയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതല കഥാപ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാംസ്ഥാനം-5000, രണ്ടാംസ്ഥാനം- 3000, മൂന്നാം സ്ഥാനം 2000 എന്നിങ്ങനെ കാഷ് അവാര്‍ഡും മെമൻറോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓര്‍കസ്ട്ര മത്സരാര്‍ഥികള്‍ തന്നെ കൊണ്ടുവരണം. 2018 ഏപ്രില്‍ ഏഴിന് കരുനാഗപ്പള്ളി യു.പി.ജി.എസില്‍ രാവിലെ 11 മണിക്ക് മത്സരം ആരംഭിക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ ഏപ്രില്‍ ഒന്നിന് മുമ്പ് കുരീപ്പുഴ ഫ്രാന്‍സിസ് (ജനറൽ സെക്രട്ടറി അധ്യാപക കലാസാഹിതി), ഗവ.എച്ച്.എസ്.എസ് ചവറ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9400291902. വാട്സ്ആപ് നമ്പര്‍- 9447864854.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.