കുഴൽകിണർ നിർമാണം തടഞ്ഞു

കൊട്ടാരക്കര: ചക്കുവരയ്ക്കൽ തെങ്ങിൻകോട് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ അനുമതിയില്ലാതെയുള്ള കുഴൽകിണർ നിർമാണം കൊട്ടാരക്കര തഹസിൽദാറുടെ നേതൃത്വത്തിൽ തടഞ്ഞു. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് റവന്യൂ സംഘമെത്തി പ്രവർത്തനം തടയുകയായിരുന്നു. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മ​െൻറി​െൻറ അനുമതിയില്ലാതെയാണ് കുഴൽകിണർ നിർമാണം തുടങ്ങിയത്. കടുത്ത വേനലിലുള്ള കുഴൽകിണർ നിർമാണങ്ങൾ സമീപ കിണറുകളിൽ ജലക്ഷാമം വരുത്തും. കൊട്ടാരക്കര തഹസിൽദാർ ബി. അനിൽകുമാറി​െൻറ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ജോസ് രാജു, താലൂക്കാഫിസ് ജീവനക്കാരായ ശിശുപാലൻ, രാജേഷ്, കൃഷ്‌ണനുണ്ണി എന്നിവരടങ്ങുന്ന സംഘമാണ് നടപടി സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.