അഞ്ചൽ: വയ്ക്കൽ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച മദ്റസ മന്ദിരം, ചാരിറ്റബിൾ ട്രസ്റ്റ്, ആംബുലൻസ് സർവിസ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. വയ്ക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് മുഹമ്മദ് കബീറിെൻറ അധ്യക്ഷതയിൽ വനംമന്ത്രി കെ. രാജു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി താജുദ്ദീൻ മൗലവി സ്വാഗതവും ഇമാം അബ്ദുല്ല മന്നാനി ദുആയും നിർവഹിച്ചു. ആംബുലൻസ് സർവിസ് ഉദ്ഘാടനവും ക്ഷേമാനുകൂല്യ വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ചടങ്ങിൽ മദ്റസ ചാരിറ്റബിൾ ട്രസ്റ്റിെൻറ ഉദ്ഘാടനം വർക്കല മന്നാനിയ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്രത്ത് നിർവഹിച്ചു. റിട്ട. ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുതിർന്ന പൗരന്മാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.