പുനലൂർ: തകർച്ചയിലായ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം ഉടൻ ആരംഭിക്കാൻ മന്ത്രി കെ. രാജുവിെൻറ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാകുംവരെ ഡിപ്പോയുടെ പ്രവർത്തനം താൽക്കാലികമായി ചെമ്മന്തൂരിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റേഡിയം എന്നിവിടങ്ങളിലാക്ക് മാറ്റും. നവീകരണത്തിന് മന്ത്രിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.60 കോടി അനുവദിച്ചിരുന്നു. നിർമാണച്ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണത്തിനാണ്. ടെൻഡർ നടപടി തുടങ്ങി. നിർമാണം തുടങ്ങി രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ഡിപ്പോ ചെമ്മന്തൂരിൽ തുടങ്ങാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകുമെന്ന് പുനലൂരിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ഉറപ്പുനൽകി. ഡിപ്പോയുടെ ഗ്രൗണ്ട് പൂർണമായി ഇൻറർലോക്ക് പാകുക, നിലവിലെ കെട്ടിടത്തിന് മുകളിൽ മറ്റൊരുനില കൂടി പണിയുക എന്നിവയാണ് പ്രധാന നിർമാണ പ്രവർത്തനങ്ങൾ. കൂടാതെ ഡിപ്പോ ആകർഷണീയമാക്കാൻ മുൻവശം പൂന്തോട്ടവും ജലധാരയും സ്ഥാപിക്കും. വനിത ജീവനക്കാർക്ക് വിശ്രമമുറി, എ.ടി ഓഫിസ് എന്നിവക്കാണ് പുതിയനില ഉപയോഗിക്കുന്നത്. നിലവിൽ വാടകക്ക് പ്രവർത്തിക്കുന്ന എ.ടി ഓഫിസ് പൂർണമായി ഡിപ്പോയിലേക്ക് മാറ്റും. നവീകരണത്തിനായി ഡിപ്പോയിലെ പഴയചില കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും മന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ നസീം, അസി. എക്സി. എൻജിനീയർ സിയാദ്, കെ.എസ്.ആർ.ടി.സി ജില്ല ഓഫിസർ അനിൽകുമാർ എന്നിവർ സംബന്ധിച്ചു. മില്ലത്ത് കോൺഫറൻസ് ഇന്ന് പുനലൂർ: താലൂക്ക് മുസ്ലിം കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മില്ലത്ത് കോൺഫറൻസ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുനലൂർ മാർക്കറ്റ് ജങ്ഷനിലെ ഷഹീദ് ഹാഫിസ് ജുനൈദ് നഗറിൽ നടക്കും. ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്യും. കാഞ്ഞാർ അഹമ്മദ് കബീർ മൗലവി മുഖ്യപ്രഭാഷണം നടത്തും. പുനലൂർ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് എച്ച്. സലീംരാജ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.