കൊട്ടാരക്കര: പുത്തൂരിലെ കല്‍മണ്ഡപം പുനര്‍നിര്‍മിക്കാന്‍ സർവകക്ഷിയോഗത്തില്‍ ധാരണ. നിർമാണച്ചുമതല നിർമിതികേന്ദ്രത്തെ ഏല്‍പിക്കും. കൊട്ടാരക്കര താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിൽ സബ് കലക്ടര്‍ ഡോ.എസ്. ചിത്ര അധ്യക്ഷത വഹിച്ചു. നിലവില്‍ മണ്ഡപം സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും മൂന്ന് മീറ്ററോളം വടക്കോട്ട് മാറി അനുയോജ്യമായ സ്ഥലത്തായിരിക്കും മണ്ഡപം പുനര്‍നിർമാണം. ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കുക, വീണ്ടും വാഹനങ്ങള്‍ തട്ടി മണ്ഡപത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കുക, ഭാവിയില്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കുക എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടെയാണ് സ്ഥാനമാറ്റം. സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ കലക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച് അംഗീകാരം നേടും. തഹസില്‍ദാര്‍ ബി. അനില്‍കുമാർ, എല്‍.ആര്‍. തഹസില്‍ദാര്‍ ബീനാറാണി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാർ, ജില്ല പഞ്ചായത്തംഗം ആർ. രശ്മി, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സരസ്വതി, ബ്ലോക്ക് പഞ്ചായത്ത് അംഗം വസന്തകുമാരി, വിവിധ രാഷ്ട്രീയപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 250 വര്‍ഷത്തിലേറെ പഴക്കമുള്ള പുത്തൂരില്‍ കല്‍മണ്ഡപം 2016 നവംബറിലാണ് കെ.എസ്.ആർ.ടി.സി ബസിടിച്ച് തകര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.