കൊട്ടാരക്കര: മാർത്തോമ ഗേൾസ് ഹൈസ്കൂൾ വാർഷികവും പൊതുസമ്മേളനവും കൊട്ടാരക്കര- പുനലൂർ ഭദ്രസനാധിപൻ ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. കെ.ജി. ലത റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. എം.എം. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് ആർ. ജോമോൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ബി. ശ്യാമളയമ്മ, കോർപറേറ്റ് മാനേജർ ലാലമ്മ വർഗീസ്, കൗൺസിലർ ജ്യോതി മറിയം ജോൺ, ബ്രിജേഷ് എബ്രഹാം, എം. ഹബീബുള്ള എന്നിവർ സംസാരിച്ചു. സേവനത്തിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.സി. ബാബുക്കുട്ടി, വൈ. അന്നമ്മ, പി.ഒ. സാലിക്കുട്ടി, ബെറ്റ്സി എലിസബത്ത് മാത്യു എന്നിവർക്ക് യാത്രയയപ്പ് നൽകി. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് കെ.ജി. തോമസിനെ അനുമോദിച്ചു. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.