തിരുവനന്തപുരം: ട്രാൻസ്ജെൻഡേഴ്സിനെതിരെയുള്ള പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കുക, 2104ൽ പാസാക്കിയ ട്രാൻസ്ജെൻഡേഴ്സ് ബില്ലിലെ ആവശ്യങ്ങൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ട്രാൻസ്ജെൻഡേഴ്സും മനുഷ്യാവകാശ പ്രവർത്തകരും സെക്രട്ടേറിയറ്റ് മാർച്ചും ഏകദിന ഉപവാസവും നടത്തി. ഫൈസൽ ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് നിരന്തരം അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ട്രാൻസ്ജെൻഡേഴ്സ് ആക്രമിക്കപ്പെടുന്ന കേസുകളിൽപോലും പൊലീസ് കുറ്റവാളികളോട് ഇടപെടുന്ന രീതിയിലാണ് പെരുമാറുന്നത്. പലപ്പോഴും പ്രശ്നങ്ങളുമായി സമീപിക്കുന്ന ട്രാൻസ്ജെൻഡറുകളെ പൊലീസ് തന്നെ അക്രമിക്കുന്ന സാഹചര്യവുമുണ്ട്. ഇത്തരം വേട്ടയാടലുകൾ അവസാനിപ്പിക്കണം. ട്രാൻസ്ജെൻഡേഴ്സിെൻറ നിരന്തര ആവശ്യത്തെ തുടർന്ന് 2014ൽ ബിൽ പാസാക്കിയെങ്കിലും ഇതുവരെ അതിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങളും അവകാശങ്ങളും നടപ്പിലാക്കിയിട്ടില്ല. ഇത് നടപ്പിലാക്കി ട്രാൻസ്ജെൻഡേഴ്സിെൻറ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു. എസ്.ജി.എം.എഫ്.കെ സംസ്ഥാന പ്രസിഡൻറ് ശ്രീക്കുട്ടി, നേതാക്കളായ ജി.ആർ. സന, തുഷാർ നിർമൽ സാരഥി, സി.എസ്. മുരളി, ശരത് ചേല്ലൂർ എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ചിന് നേതാക്കളായ രഞ്ജു, ശ്രീമയി, രഞ്ജു വൈക്കം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.