തിരുവനന്തപുരം: കൃഷിവകുപ്പ് കൊല്ലം ആത്മ വെബ്സൈറ്റിെൻറ ഉദ്ഘാടനം നിയമസഭ മന്ദിരത്തിലെ സ്പീക്കറുടെ ചേംബറിൽ മന്ത്രി അഡ്വ. വി. എസ്. സുനിൽകുമാർ നിർവഹിച്ചു. കൃഷി ഡയറക്ടർ എ.എം. സുനിൽകുമാർ, കൃഷി അഡീഷനൽ ഡയറക്ടർമാരായ എസ്. ജനാർദനൻ, എ. ഗിരിജാകുമാരി, ആത്മ േപ്രാജക്ട് ഡയറക്ടർ എച്ച്. സക്കീനത്ത്, ഡെപ്യൂട്ടി േപ്രാജക്ട് ഡയറക്ടർമാരായ ഡോ. ബി. അരവിന്ദ്, റജീന, ലില്ലി എഡ്വിൻ തുടങ്ങിയവർ പങ്കെടുത്തു.www.atmakollam.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് കൊല്ലം ജില്ലയിലെ കർഷകർക്ക് കൃഷി അനുബന്ധമേഖലകളിലുള്ള പ്രവർത്തനങ്ങളും വിവരസാങ്കേതിക വിദ്യകളും പകർന്നുനൽകുന്ന തരത്തിലാണ് വെബ്സൈറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. കർഷകർക്ക് ആവശ്യമുളള സൗകര്യങ്ങൾ ലഭ്യമാക്കുന്ന വിവരങ്ങളും ടെലഫോൺ നമ്പറുകളും വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.