തൊഴില​ുറപ്പു​കാരുടെ തൊഴിൽ സമയം പുനഃക്രമീകരിക്കണമെന്നാവശ്യം

മയ്യനാട്: വേനൽചൂടി​െൻറ കാഠിന്യം വർധിച്ചതോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം വ്യാപകം. കടുത്ത വെയിലിൽ തൊഴിലെടുക്കുന്നവർ കുഴഞ്ഞുവീഴുന്നത് പതിവായതോടെയാണ് തൊഴിൽ സമയത്തിൽ മാറ്റംവരുത്തണമെന്ന ആവശ്യം ശക്തമായത്. ബുധനാഴ്ച ഉച്ചക്ക് കൊടുംവെയിലിൽ ഉമയനല്ലൂർ ഏലായിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലിൽ ഏർപ്പെട്ടിരുന്ന ഉമയനല്ലൂർ ആർ.വി ഭവനിൽ ബേബി ഏലാതോട്ടിലേക്ക് കുഴഞ്ഞുവീണു. വീഴ്ചയിൽ കാലിന് ക്ഷതം സംഭവിച്ച ഇവരെ ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫിയുടെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദിര എന്ന തൊഴിലാളിയും ഇവിടെ കുഴഞ്ഞുവീണിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.