ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ പ്രതികരിക്കണം -ഷാഹിദ കമാൽ പുനലൂര്‍: ചൂഷണത്തിനും പീഡനങ്ങൾക്കുമെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് വനിത കമീഷൻ അംഗം ഷാഹിദ കമാൽ. പുനലൂര്‍ ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ 'വിമന്‍സ് സ്റ്റഡി യൂനിറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം എന്നാല്‍, ശാരീരിക പീഡനം മാത്രമല്ലെന്ന് തിരിച്ചറിയണം. സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും മാനസികമായ കടന്നുകയറ്റങ്ങളും പീഡനത്തിെൻറ പരിധിയില്‍വരുമെന്നും അവർ ഒാർമിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ. സുഷമാദേവി അധ്യക്ഷത വഹിച്ചു. വിമന്‍സ് സ്റ്റഡി യൂനിറ്റ് കോഒാഡിനേറ്റര്‍ റിഞ്ചു സജീവ്, ഡോ. രമാദേവി, പി. ബീന, സ്വപ്ന ഗോപി, സ്റ്റുഡൻറ്സ് കോഒാഡിനേറ്റര്‍ നൂറ ഫാത്തിമ എന്നിവര്‍ സംസാരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഉപന്യാസ രചന, പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിവയുടെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.