ഉന്നത വിദ്യാഭ്യാസരംഗത്ത്​ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പാക്കണം -ഡി.എ.കെ.എഫ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ നയത്തിനനുസൃതമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പാക്കണമെന്ന ബന്ധപ്പെട്ട സാങ്കേതികസമിതിയുടെ ശിപാര്‍ശയിൽ വിദ്യാഭ്യാസവകുപ്പ് ഉടൻ അനുകൂല തീരുമാനം എടുക്കണമെന്ന് ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (ഡി.എ.കെ.എഫ് ) സ൦സ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇടതുമുന്നണി നയത്തി​െൻറ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2007ലും 2017ലും സര്‍ക്കാറുകള്‍ ഐ.ടി നയം രൂപവത്കരിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറി​െൻറ കാലത്തുതന്നെ പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിര്‍ബന്ധമാക്കുന്ന പ്രക്രിയ തുടങ്ങിയിരുന്നു. എന്നാല്‍, ഇതി​െൻറ തുടര്‍ച്ചയായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല . ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഡി.എ.കെ.എഫ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.