റോഡ്‌ മറികടക്കവെ കാറിടിച്ച് മധ്യവയസ്കന്‍ മരിച്ചു

കല്ലമ്പലം: . ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. നാവായിക്കുളം വെട്ടിയറ രാജു നിവാസില്‍ പരേതനായ നീലകണ്ഠ​െൻറയും ചെല്ലമ്മയുടെയും മകന്‍ രാജു (58) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന നെടുമങ്ങാട്‌ സ്വദേശികളായ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കടമ്പാട്ടുകോണം ഫാര്‍മസി ജങ്ഷനു സമീപം കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ഫാര്‍മസി ജങ്ഷനിലെ ആര്‍.ആര്‍ ടയര്‍ വര്‍ക്സി​െൻറ ഉടമയായ രാജു കടയടച്ച് വീട്ടിലേക്ക്‌ പോകാനായി ദേശീയപാത മറികടക്കുന്നതിനിെട കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് അമിതവേഗത്തില്‍ പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാജു തെറിച്ചുവീണത്‌ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് മേലെയായിരുന്നു. രാജു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കല്ലമ്പലം പൊലീസെത്തി പാരിപ്പള്ളി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ശ്രീലതയാണ് ഭാര്യ. മക്കള്‍: രാജേഷ്, രാജി. മരുമകള്‍: ഷൈസി. അപകടത്തിനിടയാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെയും അറസ്റ്റ് ചെയ്തു. PHoto obit RAJU.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.