പത്തനാപുരം: പന്ത്രണ്ടുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാൾ ജയ്പാൽഗുടി ജില്ലയിലെ ദേവുമാലു സ്വദേശി അബ്ദുൽ റഹ്മാനെയാണ്(26) അറസ്റ്റ് ചെയ്തത്. പത്തനാപുരത്തെ ഇഷ്ടിക കമ്പനിയിലെ ജോലിക്കാരനാണ് ഇയാള്‍. എട്ട് വര്‍ഷമായി ഇവിടെ ജോലിചെയ്യുകയാണ് ഇയാൾ. കഴിഞ്ഞദിവസം കട്ടക്കമ്പനിക്ക് സമീപമുള്ള റോഡില്‍ സൈക്കിള്‍ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാള്‍ കടന്നുപിടിച്ചശേഷം സമീപത്തുള്ള ഷെഡിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നത്രെ. കുതറിയോടിയ പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തി വിവരം അറിയിച്ചതിനെതുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരവും ദലിത് പീഡന നിരോധന നിയമപ്രകാരവും അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.