തിരുവനന്തപുരം: വിവാഹം ക്ഷണിക്കാനെന്നപേരിൽ എത്തിയ രണ്ടംഗസംഘം യുവതിയെ ആക്രമിച്ച് വീട്ടുപകരണങ്ങൾ തല്ലിത്തകർത്തു. ഭീഷണിപ്പെടുത്തുന്ന വാചകം എഴുതിയ പേപ്പർ ചുമരിലൊട്ടിച്ച് മടങ്ങുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കരമന കരുമത്തിനടുത്താണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് യുവതിയുടെ ഭർത്താവ് കരമന പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ ഭർത്താവിെൻറ സുഹൃത്തുക്കളാണെന്ന് പറഞ്ഞാണ് വീട്ടിലെത്തിയത്. വിവാഹം ക്ഷണിക്കാനാണ് എത്തിയതെന്ന് അവർ പറഞ്ഞു. വീട് തുറന്നുകൊടുത്തപ്പോൾ ഉള്ളിൽ കയറിയാണ് യുവതിക്കുനേരെ അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സംഭവസമയത്ത് മറ്റാരും വീട്ടിലില്ലായിരുന്നു. യുവതിയുടെ ഭർത്താവും അദ്ദേഹത്തിെൻറ പിതാവും ജോലിക്ക് പോയിരുന്നു. ഭർത്താവിെൻറ മാതാവ് വീടിന് സമീപത്തെ ക്ഷേത്രത്തിൽ പോയിരിക്കെയായിരുന്നു അതിക്രമം. ആരുമില്ലാത്തതിനാൽ വീടിെൻറ വാതിലുകളെല്ലാം അടച്ച് യുവതി വീടിനുള്ളിലായിരുന്നു. അകത്തുകയറിയ സംഘം യുവതിയുടെ കഴുത്തിൽ പിടിച്ച് തള്ളുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്രെ. വീടിെൻറ രണ്ടാംനിലയിലെ മുറിക്കുള്ളിൽ ഓടിക്കയറി ഒളിച്ചാണ് യുവതി രക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന യുവതിയുടെ വിവാഹ ഫോേട്ടാ എറിഞ്ഞുടച്ച അക്രമികൾ പേപ്പറിലെഴുതിയ ഭീഷണിപ്പെടുത്തുന്ന വാചകം ചുമരിലൊട്ടിച്ചാണ് മടങ്ങിയത്. ഇത് പൊലീസിന് കൈമാറിയതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. ഭർതൃമാതാവ് ക്ഷേത്രദർശനത്തിനുശേഷം എത്തിയപ്പോഴാണ് അക്രമവിവരം അറിയുന്നത്. അപ്പോൾ യുവതി മുറിവിട്ട് പുറത്തുവന്നു. പരിക്കേറ്റ യുവതിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട് ആശുപത്രിയിലേക്കും മാറ്റി. ഏറെ തിരക്കുള്ള സമയത്തായിരുന്നു അക്രമം നടന്നത്. പട്ടാപ്പകൽ നടന്ന സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ജെ.കെ. ദിനിൽ പറഞ്ഞു. യുവതിയുടെ ഭർത്താവിനെ അറിയുന്നവരും സ്ഥലവും മറ്റ് കാര്യങ്ങളും കൃത്യമായി അറിയാവുന്നവരുമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.