-പടം- തിരുവനന്തപുരം: 2018 ലെ സ്കോച്ച് അവാര്‍ഡ് ഗോള്‍ഡ് പുരസ്കാരം കേരള സര്‍ക്കാറിന് ലഭിച്ചു. കായിക മേഖലയിലെ സമഗ്ര സംഭാവനയായ സ്പോര്‍ട്സ് ഹബ്ബിെൻറ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമാണ രീതിയാണ് അവാർഡിന് അർഹമാക്കിയത്. ഐ.എൽ ആൻഡ് എഫ്.എസ് എന്ന കമ്പനിയാണ് പൊതുപങ്കാളിത്തത്തോടെ ഡി.ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് ഹബ്ബിെൻറ നിർമാണം നിര്‍വഹിച്ച് പ്രവര്‍ത്തനം നടത്തുന്നത്. 1997 മുതല്‍ ആരംഭിച്ച സ്കോച്ച് അവാര്‍ഡ് സാമൂഹിക സാമ്പത്തിക സാങ്കേതികമേഖലകളിലെ നേട്ടങ്ങള്‍ക്കാണ് നല്‍കുന്നത്. കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാർ കേരള സര്‍ക്കാറിനു വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.