കടലിൽ 'ചെറുമീൻവേട്ട'; മത്സ്യസമ്പത്തിന്​ വൻഭീഷണി

കൊല്ലം: ട്രോളിങ്നിരോധനകാലയളവിൽ വൻതോതിൽ ചെറുമീനുകളെ പിടികൂടുന്നു. ഇവയെ വളം നിർമാണത്തിനും മറ്റുമായി കൊണ്ടുപോകുകയാണെന്നും വ്യാപക പരാതിയുണ്ട്. ചെറുതും വലുതുമായ വള്ളങ്ങളിലാണ് പൂർണ വളർച്ച എത്താത്ത ചെറു മത്സ്യങ്ങളെ പിടികൂടുന്നത്. ഉപരിതല മത്സ്യങ്ങളായ മത്തി, അയില എന്നിവയുടെ കുഞ്ഞുങ്ങളെയാണ് വ്യാപകമായി പിടികൂടുന്നത്. ട്രോളിങ് നിരോധനസമയത്ത് നിരോധിച്ചിട്ടുള്ള റിൻസിൻ വലകൾ ഉപയോഗിച്ച് സമുദ്രത്തി​െൻറ അടിത്തട്ട് മുതൽ മേൽത്തട്ട് വെരയുള്ള മത്സ്യക്കുഞ്ഞുങ്ങളെയാകെ രക്ഷെപ്പടാൻ അനുവദിക്കാത്ത വിധം ചുറ്റിവളഞ്ഞാണ് പിടികൂടുന്നത്. ഇത്തരത്തിൽ ചെറുമീനുകളെ പിടിക്കുന്നതിനാൽ മത്സ്യലഭ്യതയിൽ കേരളം ഇപ്പോൾ നാലാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൊവ്വാഴ്ച നീണ്ടകര ഹാർബറിൽ അയലക്കുഞ്ഞുങ്ങളെയാണ് ധാരാളമായി പിടിച്ചുകൊണ്ടുവന്നത്. ചെറുതും വലുതുമായ 34,200 ഓളം വള്ളങ്ങളാണ് സംസ്ഥാനത്ത് മത്സ്യബന്ധനം നടത്തുന്നത്. ചെറുമത്സ്യങ്ങളെ പിടികൂടുന്നവർെക്കതിരെ ശക്തമായ നടപടി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിപണിയിൽ ചെറുമത്സ്യവിൽപന തകൃതി പരവൂർ: േട്രാളിങ് നിരോധനം നിലനിൽക്കുന്ന അവസരത്തിൽ വലകളിൽ കുരുങ്ങുന്ന ചെറുമത്സ്യങ്ങൾ വൻതോതിൽ വിൽപനക്കെത്തുന്നു. അയലക്കുഞ്ഞുങ്ങളാണ് മാർക്കറ്റുകളിലും ഗ്രാമചന്തകളിലും എത്തുന്നത്. വീടുവീടാന്തരം മത്സ്യമെത്തിക്കുന്നവരിൽ ഏറെപ്പേരും തിങ്കളാഴ്ച വിതരണം ചെയ്തത് ഒട്ടും വളർച്ചയെത്താത്ത അയിലക്കുഞ്ഞുങ്ങളെയാണ്. നെത്തോലിയെ പിടിക്കാനുപയോഗിക്കുന്ന വല ഉപയോഗിച്ചാണ് ഇത്തരം ചെറുമീനുകളെ പിടികൂടുന്നതെന്നാണ് വിവരം. എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് ഇത്തരം ചെറുമീനുകളെ വൻതോതിൽ പിടിക്കുന്നത്. ഇത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. വളർച്ചയെത്താത്ത മീനുകളെ കോരിയെടുക്കുന്നത് മത്സ്യത്തൊഴിലാളികൾക്കുതന്നെ നഷ്ടം വരുത്തുമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.