അടിയന്തരാവസ്​ഥവിരുദ്ധ സമരചരിത്രം പാഠ്യപദ്ധതിയിൽ​ ഉൾപ്പെടുത്തണം -എം.ടി. രമേശ്​

കൊല്ലം: അടിയന്തരാവസ്ഥവിരുദ്ധ സമരചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. അടിയന്തരാവസ്ഥവിരുദ്ധസമരത്തി​െൻറ ഓർമപുതുക്കി ബി.ജെ.പി ജില്ലകമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കോൺഗ്രസ്-സി.പി.എം സഖ്യം രൂപവത്കരിക്കുന്നത് ചരിത്രത്തി​െൻറ തനിയാവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ ഭാഗമായി ജയിൽശിക്ഷ അനുഭവിച്ചവരെ ആദരിച്ചു. ബി.ജെ.പി ജില്ലപ്രസിഡൻറ് ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം കെ. ശിവദാസൻ, സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ, ബി.എം.എസ് മുൻ ജില്ലപ്രസിഡൻറ് ജയപ്രകാശ് പൊയിലക്കട രാജൻ നായർ, ഉണ്ണികൃഷ്ണൻ, അഡ്വ.ജി.ഗോപകുമാർ, സുജിത് സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.