പൂയപ്പള്ളി-ഓയൂർ റോഡ് ഹരിതപാതയാക്കാൻ കുട്ടിപൊലീസ്

പൂയപ്പള്ളി: ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ പൂയപ്പള്ളി-ഓയൂർ റോഡി​െൻറ ഇരുവശങ്ങളിലും വൃക്ഷത്തൈകൾ നട്ട് ഹരിത പാതയാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പൊലീസ് മേധാവി ബി. അശോകൻ നടീൽ ഉദ്ഘാടനം നിർവഹിച്ചു. എസ്.പി.സി നോഡൽ ഓഫിസർ ജി. സർജുപ്രസാദ്, പഞ്ചായത്ത് പ്രസിഡൻറ് ഹംസാ റാവുത്തർ, വൈസ് പ്രസിഡൻറ് സൂസൻ മാണി, വാർഡ് അംഗം ഷാജിമോൻ, പി.ടി.എ പ്രസിഡൻറ് എം.ബി. പ്രകാശ്, എസ്.എം.സി ചെയർമാൻ ബിനോയ്, പഞ്ചായത്ത് സെക്രട്ടറി അനൂപ്, പി.ടി.എ അംഗങ്ങളായ സന്തോഷ്, ചെങ്കൂർ സുരേഷ്, മാണി രഞ്ജിനി, അനിമോൾ, സ്റ്റാഫ്‌ സെക്രട്ടറി മധുസൂദനൻപിള്ള, എ.ഡി.എൻ.ഒ രാജീവ്, സി.പി.ഓ റാണി, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ് ബാലകൃഷ്ണൻ, സുജാത എന്നിവർ പങ്കെടുത്തു. പാസ്പോര്‍ട്ട് പൊലീസ് െവരിഫിക്കേഷന്‍ ഇനി വേഗത്തില്‍ കൊട്ടാരക്കര: പാസ്പോര്‍ട്ട് പൊലീസ് വേരിഫിക്കേഷന് കാലതാമസം ഒഴിവാക്കി വേഗത്തില്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക്സ് പാസ്പോര്‍ട്ട്‌ െവരിഫിക്കേഷന്‍ കൊല്ലം റൂറല്‍ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കും. പുതിയ െവരിഫിക്കേഷന്‍ സംവിധാനം അനുസരിച്ച് അപേക്ഷക​െൻറ കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങള്‍ ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ വെബ്ആപ്ലിക്കേഷനിലൂടെ പരിശോധിക്കും. തുടര്‍ന്ന്‍ ജില്ല സ്പെഷൽ ബ്രാഞ്ച് വഴി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഫീല്‍ഡ് െവരിഫിക്കേഷന്‍ ഓഫിസറുടെ ഫോണിലേക്ക്‌ അയച്ചുകൊടുക്കും. ഫീല്‍ഡ് െവരിഫിക്കേഷന്‍ ഓഫിസര്‍ അപേക്ഷക​െൻറ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ജില്ല സ്പെഷല്‍ ബ്രാഞ്ചിന് നല്‍കും. തുടര്‍ന്ന്‍ ജില്ല പൊലീസ് മേധാവിയുടെ ഡിജിറ്റല്‍ ഒപ്പോടുകൂടി പാസ്പോര്‍ട്ട് ഓഫിസിലേക്ക് അയക്കുന്നതോടെ െവരിഫിക്കേഷന്‍ പൂര്‍ത്തിയാവും. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിന്ന് തെരെഞ്ഞെടുക്കപ്പെട്ട രണ്ട് വീതം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് െവരിഫിക്കേഷന്‍ സംബന്ധിച്ച് നടത്തിയ ക്ലാസ് ജില്ല പൊലീസ് മേധാവി ബി. അശോകന്‍ ഉദ്ഘാടനം ചെയ്തു. ഇ.വി.ഐ.പി നടപ്പാക്കുന്നതോടെ വെരിഫിക്കേഷന് കാലതാമസം ഒഴിവാക്കാനാവുമെന്നും കടലാസ്രഹിത ഡിജിറ്റല്‍ സംവിധാനത്തിലൂടെ അഞ്ചുദിവസംകൊണ്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷകന് പാസ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍പിള്ള അധ്യക്ഷത വഹിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരാഗ്, ബിനു ഗോപിനാഥ്‌ എന്നിവര്‍ ക്ലാസെടുത്തു. സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റൻറ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍.എല്‍. സാജു സംസാരിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.