സർക്കാർ വാഗ്​ദാനം പാലിക്കണം -ടി.യു.സി.സി

കൊല്ലം: കശുവണ്ടിത്തൊഴിലാളികൾക്ക് 365 ദിവസം തൊഴിൽ ഉറപ്പുവരുത്തുമെന്നും ക്ഷേമപ്രവർത്തനങ്ങൾ പരിഷ്കരിക്കുമെന്നും തെരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫ് നൽകിയ വാഗ്ദാനം പാലിക്കാത്ത സർക്കാറി​െൻറ തൊഴിലാളി വഞ്ചന നിലപാടുകൾ തിരുത്തണമെന്നും ടി.യു.സി.സി ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി തമ്പി പുന്നത്തല ഉദ്ഘാടനം ചെയ്തു. അജിത് കുരീപ്പുഴ അധ്യക്ഷതവഹിച്ചു. ആദിച്ചനല്ലൂർ വി. ശ്യാംമോഹൻ, മണക്കാട് ഷറഫുദ്ദീൻ, എഴുകോൺ വിജയൻ, കുമ്മല്ലൂർ സതീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വാക്കനാട് വിജയൻ (പ്രസി.), കൊല്ലം ഭരതൻ (വൈ.പ്രസി.), അജിത് കുരീപ്പുഴ (സെക്ര.), എഴുകോൺ വിജയൻ (ജോ.സെക്ര.), ബിജു നീണ്ടകര (ട്രഷ.). നിരാഹാരത്തിനൊടുവിൽ സതികുമാരിക്ക് പഞ്ചായത്തുവക വീട് പത്തനാപുരം: നിരാഹാരം കിടന്ന വീട്ടമ്മക്ക് പഞ്ചായത്തുവക വീടായി. വീടിനായി പിറവന്തൂര്‍ പഞ്ചായത്ത് പടിക്കൽ നിരാഹാര സമരം നടത്തിയ അലിമുക്ക് ആനകുളം വട്ടയത്തില്‍ വീട്ടില്‍ സതികുമാരിക്ക് (45) വീട് നൽകുമെന്ന് അധികൃതർ അറിയിച്ചു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയാകും നൽകുക. പിറവന്തൂർ പഞ്ചായത്ത് ഓഫിസിനുമുന്നിൽ മൂന്ന് ദിവസമാണ് സതി നിരാഹാരം കിടന്നത്. അർഹതയുണ്ടായിട്ടും വീട് നൽകാത്ത ഗ്രാമപഞ്ചായത്തി​െൻറ നടപടിക്കെതിരെ ഒരാഴ്ച മുമ്പ് ഇവർ മൺകലത്തിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു നിരാഹാരം. വീട് അനുവദിക്കുമെന്ന് പഞ്ചായത്ത് അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് അവസാനിപ്പിച്ചത്. തകര്‍ന്നുവീഴാറായ വീട്ടിലാണ് ഇവരുടെ താമസം. മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. ഏഴ് വര്‍ഷമായി വീടിനായി അധികൃതരോട് ആവശ്യപ്പെട്ടിട്ടും അവഗണനയായിരുന്നു ഫലം. നിരവധി തവണ ഭവനത്തിന് അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ പേര് വെന്നങ്കിലും അവസാനനിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.