മുൻ ഡി.ജി.പിയുടെ ഗുണപാഠക്ലാസിനെതിരെ അസോ. നേതാക്കളുടെ 'വടി'

തിരുവനന്തപുരം: പൊലീസ് സേനയെ നേർവഴിക്കുനയിക്കാൻ സർക്കാർ നിർദേശപ്രകാരം ക്ലാസെടുക്കാനെത്തിയ മുൻ ഡി.ജി.പി പുലിവാലുപിടിച്ചു. അന്വേഷണത്തിൽ പൊലീസ് സംഘടനകൾ ഇടപെടുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് കഴിഞ്ഞദിവസം ക്ലാസെടുത്തപ്പോൾ മുൻ ഡി.ജി.പി കെ.ജെ. ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുൾപ്പെടെ രംഗത്തെത്തി. തിരുവനന്തപുരം റേഞ്ചിലെ ഉദ്യോഗസ്ഥർക്ക് പൊലീസ് െട്രയിനിങ് കോളജിൽ നടന്ന ക്ലാസിലായിരുന്നു തർക്കം. കെ.ജെ. ജോസഫി​െൻറ പരാമർശത്തിനെതിരെ ക്ലാസിലുണ്ടായിരുന്ന പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ് രംഗെത്തത്തിയിരുന്നു. പൊലീസ് അസോസിയേഷൻ ഇടപെട്ട ഒരു കേസെങ്കിലും എടുത്തുപറയാൻ കഴിയുമോ എന്ന് കെ.ജെ. ജോസഫിനോട് അദ്ദേഹം ചോദിച്ചു. അന്വേഷണത്തിൽ ബാഹ്യശക്തികൾ ഇടപെടാറില്ലെന്ന് വേദിയിലുണ്ടായിരുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും പറഞ്ഞു. ഇതോടെ തർക്കം അവസാനിപ്പിച്ച് മുൻ ഡി.ജി.പി മറ്റു വിഷയങ്ങളിലേക്ക് കടക്കുകയായിരുന്നു. പൊലീസ് സംഘടനകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ മുൻ ഡി.ജി.പിയെ അധിക്ഷേപിച്ച് പോസ്റ്റുകൾ തുടരുകയാണ്. പൊലീസ് പ്രവർത്തനം മെച്ചപ്പെടുത്താനാണ് മുൻ ഡി.ജി.പിമാരുടെ നേതൃത്വത്തിൽ സി.ഐ, എസ്.ഐ റാങ്കിലുള്ളവർക്ക് പരിശീലനം സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.