സ്‌കൂൾ കെട്ടിടം ഉദ്​ഘാടനം

ഓച്ചിറ: ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സി. ദിവാകരന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 55 ലക്ഷം െചലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ജില്ലപഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ്, പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദ് എന്നിവർ പെങ്കടുക്കും. ...must ... മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു (ചിത്രം) ഓച്ചിറ: സി.പി.ഐ ക്ലാപ്പന ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കലാരംഗത്ത് പ്രതിഭ തെളിയിച്ചവരെയും ഡോക്ടറേറ്റ് നേടിയവരെയും വീടുകളിൽ എത്തി അഭിനന്ദിച്ചു. സി.പി.ഐയുടെ മെറിറ്റ് അവാർഡ് ആർ. രാമചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെർണാഡ്ഷാ ചെറുമണ്ണേൽ, മണ്ഡലം കമ്മറ്റി അംഗങ്ങളായ ഇസ്മയിൽ, സുരേഷ് താണുവേലി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജീവ്, ഡിച്ചൻ, റഷീദ്, ബാബു, കൃഷ്ണൻകുട്ടി, അനന്തകൃഷ്ണൻ, പഞ്ചായത്ത്‌ മെംബർ ഉമയമ്മ, സാജിദ്, സജീവ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.