പുതിയ പാക്കേജ് നൽകി കയർ മേഖലയെ സംരക്ഷിക്കും -മന്ത്രി

കരുനാഗപ്പള്ളി: പരമ്പരാഗത അസംഘടിത മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രാധാന്യംനൽകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തഴപ്പായ തൊഴിലാളികളുടെ വിവിധ ക്ഷേമനിധി ആനുകൂല്യവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 50 ലക്ഷത്തോളം തൊഴിലാളികളാണ് പരമ്പരാഗത അസംഘടിത മേഖലയിലുള്ളത്. സ്കൂൾ യൂനിഫോം പദ്ധതി നടപ്പാക്കിയതിലൂടെ കൈത്തറി മേഖലയിൽ 200 തൊഴിൽദിനങ്ങൾ അധികമായി സൃഷ്്ടിക്കാനായി. പുതിയ പാക്കേജ് നടപ്പാക്കി കയർ മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സർക്കാർ തുടങ്ങി. പൊതുമേഖലയിലെ കശുവണ്ടി ഫാക്ടറികളെല്ലാം തുറന്നു. 380 ഓളം സ്വകാര്യ ഫാക്ടറികളും തുറന്നിട്ടുണ്ട്. ബാക്കിയുള്ളവ തുറക്കുന്നതിനും പരിശ്രമിക്കും. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തി. കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി. അലക്സാണ്ടർ, ക്ഷേമനിധി ബോർഡ് സി.ഇ.ഒ ആർ. ഹരികുമാർ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എൻ. അജയകുമാർ, എ. വിജയൻ, എം. പവിത്രൻ, ടി.പി. ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു. സംഘംചേര്‍ന്ന് മര്‍ദിച്ചതായി പരാതി പത്തനാപുരം: ആദിവാസി െഡവലപ്മ​െൻറ് സൊസൈറ്റി പ്രസിഡൻറിനെയും കുടുംബത്തെയും സംഘംചേര്‍ന്ന് മര്‍ദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് നേതാവും ആദിവാസി െഡവലപ്മ​െൻറ് സൊസൈറ്റി പ്രസിഡൻറുമായ സന്തോഷ് മുള്ളുമലക്കും ഭാര്യ ശാലിനിക്കും ആണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. ഒരുമാസമായി മുള്ളുമല ആദിവാസി കോളനിയിലേക്കുള്ള റോഡില്‍ തടസ്സംസൃഷ്ടിച്ച് തടി ലോഡിങ് നടക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. അടിയന്തരനടപടി ആവശ്യപ്പെട്ട് പുനലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. ആക്രമിച്ച എസ്.എഫ്.സി.കെ കരാറുകാരനെയും കൂട്ടാളികളേയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം പ്രസിഡൻറ് എച്ച്. അനീഷ് ഖാൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.