കരുനാഗപ്പള്ളി: ഹുസൈെൻറ മരണവുമായി ബന്ധപ്പെട്ട ദൂരൂഹത നീക്കാൻ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ പറഞ്ഞു. പൊലീസ് അന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർണയില്‍ ഹുസൈെൻറ പിതാവും സഹോദരങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. നിയോജകമണ്ഡലം പ്രസിഡൻറ് സി.ഒ. കണ്ണന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആര്‍. മഹേഷ്, മുനമ്പത്ത് വഹാബ്, ബിന്ദുജയന്‍, എ.എ. അസീസ്, സി.പി. പ്രിന്‍സ്, കെ.എസ്.പുരം സുധീര്‍, ഷിബു ബഷീര്‍, ഷാനവാസ്, എച്ച്.എസ്. ജയ്ഹരി, റാഷിദ് എ. വാഹിദ്, അരുണ്‍രാജ് കുറുങ്ങപ്പള്ളി, എ. ഷഹനാസ്, രതീഷ്പട്ടശ്ശേരി, ജി. മഞ്ജുക്കുട്ടന്‍, വിപിന്‍രാജ്, ചൂളൂര്‍ഷാനി, വിഷ്ണുദേവ്, ബിലാല്‍, അനീര്‍, ജയകുമാര്‍, ഷഫീഖ് കാട്ടയ്യം, നാസിം, സിംലാല്‍, താഹിര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.