കൊല്ലം: കാവാലം നാരായണപ്പണിക്കരുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ആൻഡ് റിസര്‍ച് സെൻററിെൻറ നേതൃത്വത്തില്‍ 'കൊല്ലം കാവാലം മഹോത്സവം 'തിരുമുടിയേറ്റ് ' സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ നെടുമുടി വേണു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 26ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ ഒമ്പതിന് കെ. രവീന്ദ്രനാഥന്‍ നായര്‍ തിരി തെളിക്കും. 10ന് 'തനതുചിത്രകലാപ്രദര്‍ശനം' സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. 'കാവാലം കൃതികളിലെ നാടോടി വഴക്കവും തഴക്കവും' എന്ന സെമിനാറും നടക്കും. ഉച്ചക്ക് 2.30ന് ഡോക്യുമെൻററി പ്രദര്‍ശനം. വൈകീട്ട് നാലിന് സോപാനം കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന 'കാവാലം നാട്ടുപാട്ടരങ്ങും' അഞ്ചിന് വടക്കന്‍ കേരളത്തിലെ ഗോത്രകലയായ ചിമ്മാനംകളിയും സാംസ്‌കാരികസന്ധ്യ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മധു മുഖ്യാതിഥിയായിരിക്കും. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് കാവാലം രചനയും സംവിധാനവും നിര്‍വഹിച്ച 'കല്ലുരുട്ടി' എന്ന നാടകം അവതരിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ സോപാനം സെക്രട്ടറി കല്യാണി കൃഷ്ണന്‍, കോഒാഡിനേറ്റര്‍ മുന്‍ഷി ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു. വെള്ളപ്പാണ്ട് ബോധവത്കരണം കൊല്ലം: ലോക വെള്ളപ്പാണ്ട് ദിനാചരണം തിങ്കളാഴ്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഡെര്‍മറ്റോളജിസ്റ്റ് വെനറോളജിസ്റ്റ് ആൻഡ് ലെപ്രോളജിസ്റ്റ്സ് കേരള ഘടകത്തിെൻറ നേതൃത്വത്തിൽ ആചരിക്കുമെന്ന് പ്രസിഡൻറ് ഡോ. രതീഷ് ടി. പിള്ള വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതിെൻറ ഭാഗമായി ഞായറാഴ്ച വൈകീട്ട് ആറിന് കൊല്ലം ബീച്ചില്‍ വെള്ളപ്പാണ്ട് ദിന ബോധവത്കണ പരിപാടി നടക്കും. 25ന് 2.30ന് മീയ്യണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജില്‍ ബോധവത്കരണ ക്ലാസും പ്രദര്‍ശനവും നടക്കും. വെള്ളപ്പാണ്ടുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ക്കും മിഥ്യാധാരണകള്‍ക്കും എതിരായ ബോധവത്കരണമാണ് ദിനാചരണ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.