വാടകവീട് കേന്ദ്രീകരിച്ച് വ്യാജ എണ്ണ നിർമാണം

പരവൂർ: തകൃതി. നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിക്ക് എതിർവശം കടുവാപൊയ്കയിലേക്കുള്ള റോഡിന് സമീപമാണ് ഒരുവർഷമായി മാലിന്യം കലർത്തിയുള്ള എണ്ണ നിർമാണ യൂനിറ്റ് പ്രവർത്തിക്കുന്നത്. വെളിച്ചെണ്ണയുടെയും പാമോയിലി​െൻറയും മട്ടി കാച്ചി ചാക്കിലാക്കിയശേഷം തട്ടുപോലെ നിർമിച്ച പ്രതലത്തിൽ അമർത്തിപ്പിഴിഞ്ഞാണ് എണ്ണ നിർമിക്കുന്നതെന്നാണ് യൂനിറ്റി​െൻറ നടത്തിപ്പുകാരൻ പറയുന്നത്. രണ്ട് നിലവാരത്തിലുള്ള എണ്ണയാണ് ഇങ്ങനെ വേർതിരിച്ചെടുക്കുന്നതെന്നാണ് വിശദീകരണം. ഇതിൽ ആദ്യം വേർതിരിക്കുന്നത് മൈലാപ്പൂരിലുള്ള സോപ്പ് നിർമാണ യൂനിറ്റിലേക്കും രണ്ടാമത്തേത് കട്ട നിർമാണത്തിനിടെ അച്ചിൽ പുരട്ടാനായി ഇഷ്ടികച്ചൂളകൾക്കും നൽകും. 15 കിലോയുടെ ഒരുപാട്ട എണ്ണക്ക് സോപ്പു നിർമാണക്കാർ 200 രൂപയും ഇഷ്ടികച്ചൂളക്കാർ 150 രൂപയുമാണ് നൽകുന്നത്. ഇവിടെ നിർമിക്കുന്ന എണ്ണ നല്ലെണ്ണയെന്ന വ്യാജേന വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം. തട്ടുകടകൾ കേന്ദ്രീകരിച്ച് ഇത്തരം വ്യാജ എണ്ണയുടെ വിൽപനയും ഉപയോഗവും നടക്കുന്നുണ്ട്. നിരവധി കടകളിലേക്ക് ഇവിടെനിന്ന് എണ്ണ വിതരണം ചെയ്യുന്നതായി സൂചനയുണ്ട്. മൃഗക്കൊഴുപ്പടക്കം ഇവിടെ ഉപയോഗിക്കുന്നതായാണ് സംശയിക്കുന്നത്. സമാനരീതിയിൽ വ്യാജ എണ്ണ നിർമിക്കുന്ന വേറെയും യൂനിറ്റുകളുണ്ടെന്ന് ഇവർ തന്നെ പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നിരവധി കാനുകളിലും ടിന്നുകളിലും ചാക്കുകളിലുമായി വ്യാജ എണ്ണ നിർമാണത്തിനാവശ്യമായ സാധനങ്ങൾ സംഭരിച്ചിട്ടുണ്ട്. പ്രദേശത്ത് ദുർഗന്ധവും വ്യാപിച്ചിട്ടുണ്ട്. എണ്ണ കാച്ചുന്ന സമയത്ത് രൂക്ഷ ഗന്ധമുണ്ടാകുന്നുണ്ടെന്നാണ് സ്ഥലവാസികൾ പറയുന്നത്. വീടിനോട് ചേർന്നുള്ള ഷെഡിലാണ് നിർമാണ യൂനിറ്റ് പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.