തിരുവനന്തപുരം: കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന കണ്ണൂർ-മാക്കൂട്ടം പെരുമ്പാടി-മൈസൂരു പാതയിലെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും വാഹനഗതാഗതം പുനഃസ്ഥാപിക്കാനും നടപടി സ്വീകരിച്ചെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കനത്ത മഴയിൽ റോഡ് തകരാറിലായതിനെ തുടർന്ന് കർണാടക സർക്കാർ ഗതാഗതം നിരോധിച്ച് ഉത്തരവിട്ടിരുന്നു. പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതുകയും പിന്നീട് നേരിൽ സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു കുമാരസ്വാമിയുമായും കർണാടക പൊതുമരാമത്ത് മന്ത്രിയുമായും ചർച്ച നടത്തി. 6.25 കോടി രൂപ ചെലവ് വരുന്ന താൽക്കാലിക അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകിയെന്ന് കർണാടക മുഖ്യമന്ത്രിയുടെ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.