അവഗണനയും അവഹേളനവും ഇന്നില്ല; നന്ദന ആഹ്ലാദത്തിലാണ്​

കൊല്ലം: ട്രാൻസ്െജൻഡറെന്ന നിലയിൽ സമൂഹത്തിൽനിന്ന് അവഗണനയും അവഹേളനവുമൊക്കെ നേരിെട്ടാരു കാലമുണ്ടായിരുന്നു കെ.വി. നന്ദനക്ക്. സ്കൂൾ പഠനകാലത്ത് അനുഭവിച്ച ഒറ്റപ്പെടുത്തലുകൾ ഇന്നൊരു ദുസ്വപ്നംപോലെ മാത്രം. എസ്.എഫ്.െഎ തൃശൂർ ജില്ല കമ്മിറ്റിയംഗമായ നന്ദന സംസ്ഥാന സമ്മേളന പ്രതിനിധിയായാണ് കൊല്ലത്തെത്തിയത്. നന്ദന ഉൾപ്പെടുന്ന പ്രസീഡിയമാണ് സംസ്ഥാന സമ്മേളന നടപടി നിയന്ത്രിക്കുന്നത്. ആദ്യമായാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് നന്ദന പറഞ്ഞു. ഒരു പക്ഷേ എസ്.എഫ്.െഎ സംസ്ഥാന സമ്മേളനത്തിൽ പെങ്കടുക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ പ്രതിനിധിയും നന്ദനയായിരിക്കും. ഇരിങ്ങാലക്കുട കോക്കാട്ട് വേലായുധ​െൻറയും കല്യാണിയുടെയും മകളായ നന്ദന കഴിഞ്ഞ തൃശൂർ ജില്ല സമ്മേളനത്തിലാണ് ജില്ല കമ്മിറ്റി അംഗമായത്. പ്ലസ് ടു 69 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. പൊളിറ്റിക്‌സ് മുഖ്യവിഷയമായെടുത്ത് ബിരുദ പഠനത്തിന് ചേരാനുള്ള ആഗ്രഹത്തിലാണിപ്പോൾ. സ്‌കൂളിൽ പഠിക്കുമ്പോൾ ട്രാൻസ്ജെൻഡറായതിനാൽ മറ്റുകുട്ടികളിൽനിന്നും നാട്ടുകാരിൽനിന്നും വലിയ അവഗണനയാണ് നേരിടേണ്ടിവന്നതെന്ന് നന്ദന പറഞ്ഞു. എവിടെച്ചെന്നാലും മറ്റുള്ളവർ ഒറ്റപ്പെടുത്തുമായിരുന്നു. അധ്യാപകരുടെ സ്‌നേഹവും പ്രോത്സാഹനവുമായിരുന്നു ഏക ആശ്വാസം. വിദ്യാർഥി സംഘടനയിൽ സജീവമായതോടെ സ്ഥിതിമാറി. ഇപ്പോൾ എവിടെയും അംഗീകാരം കിട്ടുന്നു. ട്രാൻസ്ജെൻഡറുകൾക്ക് പൊതുവെ സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയും സർക്കാറുകളടക്കം നടപ്പാക്കുന്ന വിവിധ പദ്ധതികളും പ്രതീക്ഷ നൽകുന്നതാണെന്നും നന്ദന പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.