പ്രതിഷേധങ്ങൾ വകവെക്കാതെ റെയിൽവേ: വിരമിച്ചവ​ർക്ക്​ പുനർനിയമനം നൽകിത്തുടങ്ങി

തിരുവനന്തപുരം: രാഷ്ട്രീയ സമ്മർദങ്ങളും യുവജനപ്രേക്ഷാഭവും വകവെക്കാതെ വിരമിച്ച ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി െറയിൽവേ. തിരുവനന്തപുരം ഡിവിഷനിൽ സുപ്രധാന സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ മാത്രം എട്ട് പേർക്കാണ് നിയമനം നൽകിയത്. ശേഷിക്കുന്ന 32 പേെര കണ്ടെത്താൻ ഉൗർജിതനീക്കം നടക്കുകയാണ്. ലോേക്കാ പൈലറ്റുമാർക്ക് പുറമേ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജിനീയറിങ് വിഭാഗങ്ങളിലെല്ലാം കരാർ നിയമനം സജീവമായി നടക്കുകയാണ്. പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ ജോലി കാത്തുനിൽക്കേയാണ് ഇവരുടെയെല്ലാം വയറ്റത്തടിച്ചുള്ള റെയിൽവേയുടെ നടപടി. പരോക്ഷ നിയമന നിരോധനത്തിന് പുറമേ വിരമിക്കൽ പ്രായം ദീർഘിപ്പിച്ചതിന് സമാനമായ സാഹചര്യമാണ് റെയിൽവേയിൽ ഉണ്ടായിരിക്കുന്നത്. മെക്കാനിക്കൽ വിഭാഗത്തിൽ 300 ട്രാക്ക്മാൻമാരെയാണ് നിയമിക്കുന്നത്. നിയമനങ്ങൾ കരാർ സ്വഭാവത്തിലേക്ക് മാറ്റുന്നതോടെ പുതിയ റിക്രൂട്ട്മ​െൻറ് സാധ്യതകൾ നിലയ്ക്കുമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. റെയിൽവേ റിക്രൂട്ട്മ​െൻറ് സെല്ലാണ് (ആർ.ആർ.സി)റെയിൽവേ നിയമനങ്ങൾ നടത്തുന്നത്. വർഷത്തിൽ രണ്ട് തവണ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചാണ് റിക്രൂട്ട്മ​െൻറ്. കൃത്യമായ ആസൂത്രണത്തോടെ നിയമനങ്ങളെല്ലാം കരാർ സ്വഭാവത്തിലാക്കാനുള്ള നീക്കത്തി​െൻറ ഭാഗമാണ് വിരമിച്ചവർക്കുള്ള പുനർനിയമനമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം ഡിവിഷനിൽ ആകെ 763 തസ്തികകളാണ് വിരമിച്ച ജീവനക്കാർക്കായി നീക്കിവെച്ചിരിക്കുന്നത്. 62 വയസ്സാണ് കരാർ അടിസ്ഥാനത്തിലുള്ള പുനർനിയമനത്തിന് യോഗ്യത. വിരമിക്കുേമ്പാൾ ലഭിച്ച ശമ്പളത്തി​െൻറ നേർപകുതിയാണ് പുതിയ നിയമനങ്ങൾക്ക് വേതനമായി നൽകുന്നത്. പെൻഷനും നേർപകുതിയാകും. 65 വയസ്സുവരെയാണ് പുനർനിയമനം. നിലവിൽ 60 വയസ്സാണ് റെയിൽവേയിൽ വിരമിക്കൽ പ്രായം. പുതിയ വിജ്ഞാപനത്തോടെ ഇപ്പോൾ വിരമിച്ചവർക്ക് അഞ്ച് വർഷത്തെ പുനർനിയമനമാണ് ലഭിക്കുക. എല്ലാ വർഷവും ഇത്തരം നിയമനം നടക്കുന്നതോടെ സമീപഭാവിയിലും വിദൂരഭാവിയിലും പുതിയ നിയമനങ്ങെളാന്നും നടക്കില്ല. തിരുവനന്തപുരം ഡിവിഷനിൽ മാത്രമല്ല, ദക്ഷിണ റെയിൽവേയിലെ മിക്ക ഡിവിഷനുകളിലും പുനർനിയമനത്തിന് നടപടി പുരോഗമിക്കുകയാണ്. പാലക്കാട്, മധുര ഡിവിഷനുകളിലായി 4500-5000 ഒഴിവുകളാണ് പുനർനിയമനത്തിലൂടെ നികത്താൻ പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.