ഗൗരി ല​േങ്കഷി​െൻറ കൊലപാതകികൾക്ക് കിട്ടുന്ന പിന്തുണ ഭീതിജനകം -കവിത ല​േങ്കഷ്​

തിരുവനന്തപുരം: ഗൗരി ലങ്കേഷി​െൻറ കൊലപാതകം ഒരു വിഭാഗം ആഘോഷമാക്കുകയാണെന്നും കൊലയാളിക്ക് കിട്ടുന്ന പിന്തുണ ഭീതിജനകമാണെന്നും സഹോദരിയും ചലച്ചിത്ര സാംസ്കാരിക പ്രവർത്തകയുമായ കവിത ലങ്കേഷ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷ​െൻറ ഡോ.എൻ.എം. മുഹമ്മദലി എൻഡോവ്മ​െൻറ് അവാർഡ് ഗൗരി ലങ്കേഷിനുള്ള മരണാനന്തര ബഹുമതിയായി സ്വീകരിക്കുകയായിരുന്നു അവർ. കൊലയാളികളെ പിടികൂടിയതുകൊണ്ടുമാത്രമായില്ല. ജനാധിപത്യത്തെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന ശക്തികളെ നിയമത്തിന‌് മുന്നിൽ കൊണ്ടുവരണം. അത്തരക്കാരെ ജനങ്ങൾക്ക‌് മുന്നിൽ തുറന്നുകാട്ടണം. ഗൗരി കൊല്ലപ്പെട്ടപ്പോൾ അവർ ഹിന്ദുവിരുദ്ധയാണെന്നാണ‌് വ്യാപകമായി പ്രചരിപ്പിച്ചത‌്. ഹിന്ദുത്വശക്തികൾക്കെതിരെയാണ‌് അവർ നിരന്തരം സംസാരിച്ചിരുന്നത‌്. തികഞ്ഞ മതേതരവാദിയായിരുന്നു. ഒരു മതത്തിനും അവർ എതിരായിരുന്നില്ല. ഗണേശചതുർഥിയും ബക്രീദും ക്രിസ്മസും തുല്യപ്രാധാന്യത്തോടെ ആഘോഷിക്കുന്ന കുടുംബമാണ് തങ്ങളുടേത്. വ്യവസ്ഥാപിത മതത്തിനല്ല, ആത്മീയതക്കാണ് ഗൗരി പ്രാധാന്യം നൽകിയിരുന്നത്. മതത്തി​െൻറ പേരിലുള്ള അതിക്രമങ്ങളെ അവർ ശക്തിയായി എതിർത്തു. ആർ.എസ്.എസ് പോലുള്ള സംഘടന മതേതരഇന്ത്യക്ക് ഗുണകരമല്ലെന്ന് വിശ്വസിച്ചിരുന്നു. ഗൗരി കൊല്ലപ്പെട്ടെങ്കിലും അനീതിക്കും ഫാഷിസ‌്റ്റ‌് ശക്തികൾക്കുമെതിരെ ആയിരം ഗൗരിമാർ ഉയർന്നുവരുന്നു എന്നത‌് പ്രതീക്ഷാനിർഭരമാണെന്നും അവർ പറഞ്ഞു. പുരസ്കാരങ്ങളോട് തീരെ താൽപര്യമില്ലാതിരുന്ന ഗൗരിക്ക്, മരണശേഷം ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. മുഹമ്മദലിയുടെ സാമൂഹികപ്രവർത്തനങ്ങളെ ബഹുമാനിച്ചിരുന്ന ഗൗരിക്ക് ഈ അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്നും കവിത പറഞ്ഞു. സി. ഗൗരീദാസൻ നായർ എൻ.എം. മുഹമ്മദലി അനുസ‌്മരണപ്രഭാഷണം നടത്തി. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കെ.ജി.ഒ.എ മുൻ സംസ്ഥാന പ്രസിഡൻറ് എൻ. ഭഗീരഥൻ എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡൻറ് കെ.എം. ദിലീപ‌് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എസ‌്. രഘുലാൽ സ്വാഗതം പറഞ്ഞു. ഗൗരി ലേങ്കഷി​െൻറ ജീവിതത്തെ ആസ്പദമാക്കി ഫീച്ചർഫിലിമൊരുക്കും -സഹോദരി തിരുവനന്തപുരം: ഗൗരി ലേങ്കഷി​െൻറ ജീവിതത്തെ ആസ്പദമാക്കി ഫീച്ചർ ഫിലിം തയാറാക്കുെമന്ന് സഹോദരി കവിത ലേങ്കഷ്. അതൊരു ഡോക്യുമ​െൻററിയായിരിക്കില്ല. നിലവിൽ ഗൗരി ലേങ്കഷി​െൻറ ജീവിതത്തിന് മലയാളിയായ ദീപു ഡോക്യുമ​െൻററി ഭാഷ ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഗൗരി ലേങ്കഷി​െൻറ കൊലപാതകികളെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ട്്. കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരും ആസൂത്രകരും പ്രേരകരും ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് കരുതുന്നത്. ഇവരും ശിക്ഷിക്കപ്പെടണം. ഗൗരിക്ക് സുരക്ഷ വേണമെന്ന് സുഹൃത്തുക്കൾ ഉപദേശിച്ചിരുന്നു. എന്നാൽ, അവർ ആവശ്യത്തെ ചിരിച്ചുതള്ളി. തനിക്ക് ഇതുവരെ ഭീഷണിയൊന്നുമില്ല. കർണാടകപൊലീസി​െൻറ അന്വേഷണത്തിൽ തൃപ്തയാണ്. തുടക്കത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് കരുതിയത്. ഹിന്ദുമതമടക്കം ഒരു മതവും ഹിംസയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.