തിരുവനന്തപുരം: പേര് മാറ്റുന്നതിന് ഗസറ്റിൽ പരസ്യംചെയ്യാൻ ഗവൺമെൻറ് പ്രസിലെത്തിയ വീട്ടമ്മയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ കേരള വനിതാ കമീഷൻ റിപ്പോർട്ട് തേടി. ചെയർപേഴ്സൻ എം.സി. ജോസെഫെെൻറ നിർദേശപ്രകാരമാണിത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറോട് പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ജോസഫൈൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് പ്രസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.