കൊല്ലം: കെ.പി.എസ്.എം.എ (കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ) ജില്ല കൺെവൻഷൻ ശനിയാഴ്ച രാവിലെ 10ന് വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് കല്ലട ഗിരീഷ് അധ്യക്ഷത വഹിക്കും. മുന്നാക്ക വികസന കോർപറേഷൻ അംഗം ഗോപാലകൃഷ്ണപിള്ള പരിപാടിയിൽ പെങ്കടുക്കും. എയ്ഡഡ് സ്കൂൾ മാനേജർമാർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടക്കും. ജില്ല പ്രസിഡൻറ് കല്ലട ഗിരീഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി. റെക്സ്, സിറിൾ എസ്. മാത്യൂ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.