കുളമ്പുരോഗ പ്രതിരോധ കാമ്പയിൻ

കരുനാഗപ്പള്ളി: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധയജ്ഞത്തി​െൻറ 24ാം ഘട്ടത്തിന് തുടക്കമായി. ജില്ലതല ഉദ്ഘാടനം ആദിനാട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി നിർവഹിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഒാഫിസർ ഡോ. ഡി. അനിൽകുമാർ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.കെ. തോമസ്, പി.എസ്. അബ്ദുൽ സലിം, ബീന, ഡോ. എം.എ. നാസർ, ഡോ. ദീപ പ്ലാസിഡ് എന്നിവർ സംസാരിച്ചു. സി.പി.എം നേതാവിനെതിരായ കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് കള്ളക്കള്ളിയെന്ന് ആക്ഷേപം കുണ്ടറ: വിധവയായ വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി സി.പി.എം കുണ്ടറ മുൻ ഏരിയാ കമ്മിറ്റിയംഗവും പേരയം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ പി. രമേശ്കുമാറിനെ രക്ഷപ്പെടുത്താൻ പാർട്ടി നേതൃത്വം നടത്തുന്ന ശ്രമത്തിന് അറസ്റ്റ് വൈകിപ്പിച്ച് പൊലീസ് ഒത്താശ ചെയ്യുന്നതായി ആക്ഷേപം. ഒരാഴ്ച മുമ്പ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പരാതിക്കാരിയായ വീട്ടമ്മയെ മജിസ്േട്രറ്റിന് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്ത കേസിൽ നിസ്സാര വിശദീകരണം നൽകിയാണ് കുണ്ടറ പൊലീസ് അറസ്റ്റ് നീട്ടിക്കൊണ്ട് പോകുന്നത്. മൊഴികളിൽ വൈരുധ്യമുണ്ടെന്നും അക്കാര്യം അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് ഭാഷ്യം. അതേസമയം, ഇരയുടെ ബന്ധുക്കളെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീർക്കാനുള്ള ഉൗർജിത ശ്രമമാണ് അണിയറയിൽ നടക്കുന്നത്. പ്രതി ഭരണകക്ഷി നേതാവായതിനാൽ ഇരയായ വീട്ടമ്മയും ഭീതിയിലാണ്. ആദ്യദിവസങ്ങളിൽ സമരവുമായെത്തിയ ബി.ജെ.പിയും കോൺഗ്രസും നിശബ്ദത പാലിക്കുന്നതും സാധാരണക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.