കൊല്ലം: ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മൃഗാശുപത്രികളുണ്ട്. ഇവിടങ്ങളിൽ പകൽ, രാത്രി ഡ്യൂട്ടിക്കും ഡോക്‌ടർമാരുണ്ട്. എന്നാൽ, വെറ്ററിനറി ഡോക്‌ടർമാരുടെ സേവനം ലഭ്യമാകുന്നില്ല. വഴിയരികിലും മറ്റും അപകടാവസ്ഥയിൽ കാണുന്ന മൃഗങ്ങളുടെ സംരക്ഷണത്തിന് ഡോക്‌ടർമാരെ ബന്ധപ്പെടുമ്പോൾ തങ്ങളുടെ പരിധിയിലല്ല എന്ന കാരണം കാട്ടി കൈയൊഴിയുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നതെന്നാണ് പ്രധാന ആക്ഷേപം. നേരിട്ട് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പോലും വെറ്ററിനറി ഡോക്‌ടർമാർ മൃഗങ്ങളെ തിരിഞ്ഞുനോക്കാൻ തയാറാകുന്നില്ല. ഇനി നേരിട്ടെത്തിച്ചാലും പലയിടത്തും ഡ്യൂട്ടി സമയത്ത് ഡോക്‌ടർമാരുണ്ടാകില്ല. രാവിലെ എട്ടരമുതൽ മൂന്നുവരെ എല്ലാ ദിവസവും ആശുപത്രി പ്രവർത്തിക്കും. രാത്രി ഡ്യൂട്ടിക്കും ഡോക്‌ടർമാരുണ്ട്. രാത്രി എട്ടുമുതൽ അടുത്തദിവസം രാവിലെ എട്ടുവരെയാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. അതേസമയം താലൂക്കുകളിൽ ലാബ് സൗകര്യവും രണ്ട് ഡോക്‌ടർമാരും ഉൾപ്പെടെ വെറ്ററിനറി പോളി ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്. കൂടാതെ 76 പഞ്ചായത്തുകൾക്കുമായി വെറ്ററിനറി ഡെപ്യൂട്ടി ഡയറക്‌ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ല വെറ്ററിനറി കേന്ദ്രവുമുണ്ട്. ഇതിനിടെയാണ് ഇത്തരം ആരോപണങ്ങളും ഉയരുന്നത്. മൃഗസംരക്ഷണത്തിന് നിരവധി പദ്ധതികളും നടപടികളുമാണ് ജില്ലയിലുള്ളത്. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള ലാബോറട്ടറിയാണ് സജ്ജീകരിച്ചിരിക്കുന്നത്. നൂറുശതമാനം കൃത്യതയോടെ പേവിഷബാധ സ്ഥിരീകരിക്കാനുള്ള സൗകര്യമാണ് ലാബോറട്ടറിയുടെ പ്രത്യേകത. ഒരു കോടി രൂപ ചെലവാക്കി ടെലി വെറ്ററിനറി സർവിസ് വെഹിക്കിളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന എക്‌സ്റേ ലാബ്, എേൻറാസ്‌കോപ്പി സ്‌കാനറുകൾ എന്നിവയെല്ലാം ഉണ്ടിവിടെ. മൃഗങ്ങൾക്ക് ആപത്തുകൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി സൗജന്യ സേവനമാണ് ഇതുവഴി ലഭിക്കുക. എന്നാൽ, മൃഗാശുപത്രി ഡോക്‌ടർമാർ ആവശ്യപ്പെടുന്നതനുസരിച്ച് മാത്രമേ ഇവ സ്ഥലത്ത് എത്തുകയുള്ളൂ. കൂടാതെ വെറ്ററിനറി ആംബുലൻസുകളും പ്രവർത്തനക്ഷമമാണ്. ജില്ല പഞ്ചായത്തിന് കീഴിൽ ക്ഷീരകർഷകർക്ക് ഇതിലൂടെ മരുന്നുകളും ഡോക്‌ടറുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഇതിെൻറ പ്രവർത്തനത്തിന് നാലുലക്ഷം രൂപ വീണ്ടും ലഭിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാമുണ്ടെങ്കിലും ആവശ്യത്തിന് ഉപകരിക്കുന്നില്ല. ജില്ലയിൽ ആവശ്യത്തിന് ഡോക്‌ടർമാരും സൗകര്യങ്ങളും ലഭ്യമാെണന്നും പകലും രാത്രിയും ഡോക്‌ടർമാരുടെ സേവനം ലഭ‍്യമാകും എന്നുമാണ് അധികൃതർ പറയുന്നത്. പല ഡോക്‌ടർമാർക്കും തങ്ങളുടെ പരിധിക്ക് പുറത്തുപോയി പ്രവർത്തിക്കാൻ കഴിയാത്തത് ആക്ഷേപങ്ങൾക്കിടയാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ജില്ല വെറ്ററിനറി സെൻററുമായി ബന്ധപ്പെട്ടാൽ ഉടൻ നടപടിയുണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.