കൊല്ലം: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിെൻറയും സർക്കാറുകൾ ജനങ്ങളെ ദരിദ്രരാക്കി വട്ടംകറക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ലീഗ് ജില്ല ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർതന്നെ ജീവനും സ്വത്തും കവർന്നെടുക്കുന്നതാണ് രാജ്യത്തുടനീളം കാണുന്നത്. ബി.ജെ.പിയുടെ ചട്ടുകമായി പ്രവർത്തിക്കുന്ന സംസ്ഥാന പൊലീസിനെ നിയന്ത്രിക്കാനുള്ള ചങ്കുറപ്പില്ലാത്ത മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ്, ട്രഷറർ എം.എ. സലാം, വട്ടപ്പാറ നാസിമുദ്ദീൻ, എൻ.എൻ. റാവുത്തർ, വരവിള നവാസ്, പുന്നല ഇബ്രാഹിംകുട്ടി, കെ.യു. ബഷീർ ഹാജി, തോപ്പിൽ ജമാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.