ഈദ് മിലൻ 2018 സംഘടിപ്പിച്ചു

ATTN തിരുവനന്തപുരം: പൂന്തുറ ജാമിഅ ഹിദായത്തുൽ ഇസ്ലാമിലെ പൂർവവിദ്യാർഥി സംഘടനയായ അൽഹാദി അസോസിയേഷൻ 'ഈദ് മിലൻ- 2018' സംഘടിപ്പിച്ചു. രാവിലെ 10ന് നടന്ന അനുസ്മരണ സിൽവർ ജൂബിലി സമാപനസംഗമം ജാമിഅ ഹിദായത്തുൽ ഇസ്ലം പ്രിൻസിപ്പൽ കെ.കെ. സുലൈമാൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ട്രഷറർ എസ്. അർഷദ് ഖാസിമി കല്ലമ്പലം അധ്യക്ഷതവഹിച്ചു. മാഹീൻ ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തി. സേവനരംഗത്ത് കാൽനൂറ്റാണ്ട് പൂർത്തീകരിച്ച അംഗങ്ങളെ ആദരിക്കലും അവാർഡ് വിതരണവും നടത്തി. വനിത സംഗമത്തിൽ ഹമീദാ അഷ്റഫ് മൗലവി കരമന അധ്യക്ഷതവഹിച്ചു. മാജിദാ നിസാമുദ്ദീൻ ഹാദി കുളത്തൂപ്പുഴ, ഖദീജ അബ്ദുല്ലാഹ് മൗലവി ആലുവ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡൻറ് കരമന അഷ്റഫ് മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി ഉദ്ഘാടനം ചെയ്തു. ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: കരമന അഷ്റഫ് മൗലവി (പ്രസി.), കെ.കെ. സൈനുദ്ദീൻ ബാഖവി കല്ലാർ (ജന. സെക്ര.), എസ്. അർഷദ് ഖാസിമി കല്ലമ്പലം (ട്രഷ.), പാനിപ്ര ഇബ്രാഹിം ബാഖവി, ഹാഫിസ് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി (വൈസ് പ്രസി.), നുജുമുദ്ദീൻ മൗലവി ചടയമംഗലം, അബ്ദുൽ ഹാദി മൗലവി പൂന്തുറ (സെക്ര.), ആബിദ് മൗലവി ഓച്ചിറ, അബ്ദുൽ ജലീൽ മൗലവി കഴക്കൂട്ടം, മുനീർ മൗലവി വർക്കല, ഇല്യാസ് മൗലവി ഓച്ചിറ, ടി.കെ. ബഷീർ മൗലവി കാഞ്ഞാർ, അബ്ദുല്ലാഹ് മൗലവി ആലുവ, അഫ്സൽ മൗലവി പൂന്തുറ, അബൂസ്വാലിഹ് മൗലവി പൂന്തുറ, നാസിമുദ്ദീൻ മൗലവി പേഴുംമൂട്, സലീം മൗലവി പള്ളിക്കൽ, നസറുല്ലാഹ് മൗലവി പുലിപ്പാറ (അംഗങ്ങൾ). IMG_20180622_164821.jpg IMG_20180622_164925.jpg IMG_20180622_164714.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.