കരുത്തറിയിച്ച്​ എസ്​.എഫ്​.​െഎ റാലി

കൊല്ലം: അവകാശസമരങ്ങളുടെ ചരിത്രമേറെയുള്ള കൊല്ലം നഗരത്തിൽ എസ്.എഫ്.െഎ നടത്തിയ വിദ്യാർഥി റാലി സംഘടനാശക്തിയുെട വിളംബരമായി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിെന്നത്തിയ പെൺകുട്ടികളടക്കം പ്രവർത്തകർ റാലിയിൽ അവേശത്തോടെ അണിനിരന്നു. 33ാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച റാലി ചിന്നക്കടയിൽ നിന്നാരംഭിച്ച് ക്യു.എസ്.സി മൈതാനിയിൽ സമാപിച്ചു. എസ്.എഫ്.ഐ ദേശീയ ജനറൽ സെക്രട്ടറി വിക്രം സിങ്, പ്രസിഡൻറ് വി.പി. സാനു, സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡൻറ് ജെയ്‌ക് സി. തോമസ് എന്നിവർ ശുഭ്രപതാകയേന്തി പ്രകടനത്തി​െൻറ മുൻനിരയിൽ നീങ്ങി. വിദ്യാഭ്യാസത്തെയും കാമ്പസുകളെയും വർഗീയവത്കരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന് പരിമിതികളുള്ള സ്വാശ്രയ കോളജുകളിൽനിന്നും നഴ്സിങ്കോളജുകളിൽനിന്നും പ്രവർത്തകരെയെത്തിച്ച് നേതൃത്വം സംഘടനാ മികവുകാട്ടി. യൂനിഫോമണിഞ്ഞ സ്‌കൂൾ കുട്ടികളും റാലിയുടെ ഭാഗമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.