ഇരവിപുരം: ഉദ്ഘാടനം കഴിഞ്ഞ് രണ്ടരവർഷമായിട്ടും ഇരവിപുരം ആേക്കാലിൽ ഡിവിഷനിലെ കോർപറേഷൻ ശ്മശാനം പ്രവർത്തനം തുടങ്ങിയില്ല. കഴിഞ്ഞ കോർപറേഷൻ ഭരണത്തിെൻറ അവസാന കാലത്ത് 2015 ആഗസ്റ്റ് 21ന് അന്ന് മേയറായിരുന്നു ഹണിയാണ് ശ്മശാനം ഉദ്ഘാടനം ചെയ്തത്. മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനാവശ്യമായ രണ്ട് ചൂളകളും കർമങ്ങൾ നടത്തുന്നതിനായുള്ള ഹാളും ഓഫിസ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. പുതുതായി അടുത്തിടെ ഇവിടെ മറ്റൊരു ഷെഡും പണിതു. ശ്മശാനം പ്രവർത്തനം ആരംഭിച്ചാൽ കോർപറേഷെൻറ കിഴക്ക് ഭാഗത്തുള്ളവർക്കും മയ്യനാട് പഞ്ചായത്ത് നിവാസികൾക്കും ഏറെ പ്രയോജനപ്പെടും. കാരിക്കുഴി ഏലാക്ക് സമീപമുള്ള ഈ ശ്മശാനത്തിലേക്കുള്ള വഴിയിൽ പാകിയ തറയോടുകൾ പുല്ലുകയറി കിടക്കുകയാണ്. വാഹനലേലം 27ന് കൊല്ലം: എക്സൈസ് ഡിവിഷനിൽ വിവിധ അബ്കാരി കേസുകളിലായി പിടിച്ചെടുത്ത് സർക്കാറിലേക്ക് കണ്ടുകെട്ടിയ 24 വാഹനങ്ങളുടെ പരസ്യലേലം 27ന് രാവിലെ 11ന് കൊല്ലം ചിന്നക്കടയിലുള്ള എക്സൈസ് കോംപ്ലക്സിൽ നടത്തും. വിശദമായ ലേല നിബന്ധനകൾ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഓഫിസിൽനിന്ന് ജില്ലയിലെ വിവിധ എക്സൈസ് ഓഫിസുകളിൽ നിന്നും അറിയാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.