പാർട്ടി നിർ​ദേശം നടപ്പായാൽ എസ്​.എഫ്​.​െഎക്ക്​ പുതിയ നേതൃനിര

കൊല്ലം: എസ്.എഫ്.െഎ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായ പ്രതിനിധി സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകുേമ്പാൾ, സി.പി.എം നേതൃത്വം സംഘടനക്ക് നൽകിയ നിർദേശം നടപ്പാകുമോയെന്നാണ് എല്ലാവരുടേയും ആകാംക്ഷ. 25 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന പാർട്ടി നിർദേശം നടപ്പാക്കാൻ സമ്മേളനം തീരുമാനമെടുത്താൽ നിലവിലെ പ്രധാന ഭാരവാഹികൾ ഉൾപ്പെടെ 89 അംഗ സംസ്ഥാന കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം നേതാക്കൾക്കും മാറേണ്ടിവരും. സംഘടനക്ക് നിലവിലുള്ള 14 അംഗ സെക്രേട്ടറിയറ്റിലെ നല്ലപങ്കിനും ഒഴിയേണ്ടിവരും. പ്രായപരിധി സംബന്ധമായ പാർട്ടി നിർദേശം സമ്മേളനത്തിൽ സജീവ ചർച്ചയാകുമെന്നാണ് അറിയുന്നത്. പാർട്ടി നിർദേശം പൊതുവെ സ്വീകരിക്കാമെങ്കിലും ഇക്കാര്യത്തിൽ കടുംപിടിത്തം പാടില്ലെന്ന് വാദിക്കുന്നവരും സംഘടനയിലുണ്ട്. അതേസമയം, നേതൃത്വത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ അതിനോട് യോജിക്കുന്നില്ല. അതിനാൽ 'പ്രായവിഷയം' സമ്മേളനത്തിൽ ചൂടേറിയ ചർച്ചക്ക് വഴിതെളിച്ചേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.