തിരുവനന്തപുരം: പട്ടികജാതി/വർഗ വിദ്യാർഥികളുടെ മെഡിക്കൽ പഠന സാധ്യതകൾ ഇല്ലാതാക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് േകരള സാംബവ സഭ ജനറൽ സെക്രട്ടറി മഞ്ചയിൽ വിക്രമൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലക്കാട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ മാറ്റണം. പരമാവധി അവസരങ്ങൾ നൽകി പിന്നാക്ക വിഭാഗങ്ങളെ വിദ്യഭ്യാസ മേഖലയിൽ മുന്നിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസിെൻറ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ ഗോപിനാഥിനെ പ്രസിഡൻറായും ജനറൽ സെക്രട്ടറിയായി മഞ്ചയിൽ വിക്രമനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.